Image

വളര്‍ച്ച (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)

Published on 25 October, 2012
വളര്‍ച്ച (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
കുമ്മായം അടര്‍ന്ന്‌
മുഷിഞ്ഞ ചുമരില്‍
അംഗുലിയുടെ
അംഗുല അടയാളങ്ങള്‍
ഗ്രാഫൈറ്റ്‌ പെന്‍സിലില്‍
തിരശ്ചീന രേഖകളാക്കിയത്‌
ചേച്ചിയേയും ചേട്ടനേയും
മറികടക്കുന്ന ഉയരങ്ങളുടെ
അളവുകോലോ?

നിശ്ചലമായ പ്രകൃതിയില്‍
ചെകിടടച്ച പ്രതീതിയില്‍
മൂളിപ്പാടും ചൂളംവിളിയില്‍
നീണ്ടുവരും നഖാഗ്രങ്ങളോ?

എത്ര വടിച്ചിട്ടും കരകരപ്പായ്‌
സ്‌പര്‍ശ സുകരതാസുഖത്തെ
നിര്‍വ്വീകരിക്കും തഴമ്പും വടുവുമാകും
വെള്ളക്കറുപ്പു കുറ്റിരോമങ്ങളോ?

ഓര്‍മ്മകളുടെ അതീ
ന്ദ്രതയിലെ
അറിവിന്റെ മുഴക്കോലുകളുടെ
നീളുന്ന അങ്കനവിടവുകള്‍,
ജ്ഞാനവും പരിജ്ഞാനവും-
അധികയറിവിന്‍ വളരും വ്യാസവും-
വ്യാകുലതകള്‍ വികസിക്കും
കലിഡോസ്‌കോപ്പിലെ
വര്‍ണ്ണത്തുണ്ടുകളോ
?
തലയില്‍ പെരുക്കും
ശരത്തുഷാരങ്ങളോ
?
 നിത്യയൗവ്വനത്തിന്‍
വാജീകരണൗഷധി തേടും
പ്രയാണമോ?

എന്നിട്ടും ഒളിഞ്ഞു കിടക്കും
വന്‍കരകളില്‍
ആഴമത്സ്യബന്ധനത്തിനു
സാദ്ധ്യത തേടും
പ്രമാണമോ?
പ്രണവസ്വരവും സ്ഥാനവും
വിശ്ലേഷണ സ്‌ഫടികപാത്രത്തില്‍
മൂളിപ്പാട്ടായ്‌, കാതില്‍
പുലര്‍ചിന്തയില്‍ അലയ്‌ക്കും
പ്രണാമമൊ?
വളര്‍ച്ച (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക