Image

കുവൈറ്റില്‍ അഷ്ടദിന സംസ്‌കൃത ഭാഷാ ശിബിരം സമാപിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 25 October, 2012
കുവൈറ്റില്‍ അഷ്ടദിന സംസ്‌കൃത ഭാഷാ ശിബിരം സമാപിച്ചു
കുവൈറ്റ്‌: വിചാര്‍ഭാരതിയും സംസ്‌കൃതഭാരതിയും ഭാരതിയ വിദ്യാഭവന്‍ സ്‌കൂള്‍ സംസ്‌കൃത വിഭാഗവും സംയുക്തമായി നടത്തിയ അഷ്ടദിന സംസ്‌കൃത ഭാഷാ ശിബിരത്തിന്‌ പ്രൗഢഗംഭീരമായ പര്യവസാനം.

ഒക്ടോബര്‍ 20 ന്‌ വൈകിട്ട്‌ ഏഴിന്‌ അബാസിയ ഭാരതിയ വിദ്യാഭവനില്‍ നടന്ന സമാപന സമ്മേളനത്തില്‍ കുവൈറ്റ്‌ വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ അണിനിരന്നു. ഭാരതിയ വിദ്യാഭവന്‍ സ്‌കൂള്‍ ചെയര്‍മാന്‍ എന്‍.കെ. രാമചന്ദ്രമേനോന്‍ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിര്‍വഹിച്ചു. ശിബിരത്തില്‍ പങ്കെടുത്തവരുടെ സംസ്‌കൃത ഏകാങ്കനാടകം ഏവര്‍ക്കും പുതിയ അനുഭവമായി. ശിബിര അധ്യാപകരായ ബാലസുബ്രഹ്മണ്യം(സംസ്‌കൃത ഭാരതി, മിഡില്‍ ഈസ്റ്റ്‌ കോ-ഓര്‍ഡിനേറ്റര്‍), സുനില്‍ മേനോന്‍ (സംസ്‌കൃത വിഭാഗം മേധാവി, ഭാരതീയ വിദ്യാഭവന്‍), ബാലാജി (സംസ്‌കൃത അധ്യാപകന്‍, ഭാരതീയ വിദ്യാഭവന്‍) എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സാന്തമരിയ ജെയിംസ്‌ (പ്രിന്‍സിപ്പല്‍, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍), ഷഫീഖ്‌ അഹമ്മദ്‌ (പ്രിന്‍സിപ്പല്‍, ഇന്റഗ്രേറ്റഡ്‌ ഇന്ത്യന്‍ സ്‌കൂള്‍), ടി.എ.പ്രേംകുമാര്‍ (പ്രിന്‍സിപ്പല്‍, ഭാരതിയ വിദ്യാഭവന്‍) എന്നിവര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ നല്‍കി. സേവാദര്‍ശന്‍ പങ്കാളിത്തത്തോടെ കുവൈറ്റില്‍ ആരംഭിക്കുന്ന സയന്‍സ്‌ ഇന്ത്യ ഫോറത്തെകുറിച്ചുള്ള ഒരു ലഘുചിത്രം ടി.എ.പ്രേംകുമാര്‍ അവതരിപ്പിക്കുകയുണ്‌ടായി. സേവാദര്‍ശന്‍ പ്രസിഡന്റ്‌ കൃഷ്‌ണകുമാര്‍ പാലിയത്ത്‌ അധ്യക്ഷനായിരുന്ന ചടങ്ങില്‍ സംസ്‌കൃത ഭാരതി കുവൈറ്റ്‌ പ്രതിനിഥി പി.ഗോപകുമാര്‍ സ്വാഗതവും വിചാര്‍ ഭാരതി കുവൈറ്റ്‌ കോ-ഓര്‍ഡിനേറ്റര്‍ വിഭീഷ്‌ തിക്കോടി നന്ദിയും പ്രകാശിപ്പിച്ചു.
കുവൈറ്റില്‍ അഷ്ടദിന സംസ്‌കൃത ഭാഷാ ശിബിരം സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക