Image

പത്തനംതിട്ട സ്വേദേശി നഴ്‌സ്‌ മസ്‌കറ്റില്‍ നിര്യാതയായി

Published on 25 October, 2012
പത്തനംതിട്ട സ്വേദേശി നഴ്‌സ്‌ മസ്‌കറ്റില്‍ നിര്യാതയായി
മസ്‌കറ്റ്‌: അല്‍നഹ്‌ദ ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്‌സ്‌ പത്തനംതിട്ട തിരുവല്ല ആനപറമ്പാല്‍ ആഞ്ഞിലിമൂട്ടില്‍ എബ്രഹാമിന്‍െറയും മറിയാമ്മയുടെയും മകള്‍ മേരി ശുഭ (35) മസ്‌കത്തില്‍ നിര്യാതയായി. രോഗബാധിതയായി ചികില്‍സയിലായിരുന്നു. മജാന്‍ എഞ്ചിനീയറിങ്‌ കമ്പനിയിലെ ജീവനക്കാരന്‍ ആലപ്പുഴ തണ്ണീര്‍മുക്കം കണ്ണന്‍കര വടക്കേവിളയില്‍ ജോസഫിന്‍െറ ഭാര്യയാണ്‌. വ്യാഴാഴ്‌ച നാട്ടിലെത്തിക്കുന്ന മൃതദേഹം ശനിയാഴ്‌ച രാവിലെ കണ്ണന്‍കര സെന്‍റ്‌. സേവിയേഴ്‌സ്‌ ക്‌നാനായ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

മക്കള്‍: തോമസ്‌ ജോസഫ്‌, എബ്രഹാം ജോസഫ്‌ (ഇരുവരും മസ്‌കത്ത്‌ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍). ഭര്‍ത്താവും ഒമാനിലുള്ള സഹോദരന്‍മാരായ സാജു എബ്രഹാം, സോജു എബ്രഹാം എന്നിവരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്‌. ഖുറം റോയല്‍ ഒമാന്‍ പൊലീസ്‌ ആശുപത്രിയില്‍ നടന്ന ശുശ്രൂഷക്ക്‌ ഫാ. ജിജി പുന്നൂസ്‌ നേതൃത്വം നല്‍കി. അല്‍നഹ്‌ദ ആശുപത്രിയിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
പത്തനംതിട്ട സ്വേദേശി നഴ്‌സ്‌ മസ്‌കറ്റില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക