Image

സിറ്റി ഫ്‌ളവര്‍ ഷോപ്പിംഗ്‌ ഫെസ്‌റ്റിവലിന്‌ നവംബര്‍ ഒന്‍പതിന്‌ സമാപനം

ഷക്കീബ്‌ കൊളക്കാടന്‍ Published on 24 October, 2012
സിറ്റി ഫ്‌ളവര്‍ ഷോപ്പിംഗ്‌ ഫെസ്‌റ്റിവലിന്‌ നവംബര്‍ ഒന്‍പതിന്‌ സമാപനം
റിയാദ്‌: കഴിഞ്ഞ ഓഗസ്റ്റ്‌ ഒന്നിന്‌ റിയാദില്‍ ആരംഭിച്ച സിററി ഫ്‌ളവര്‍ ഷോപ്പിംഗ്‌ ഫെസ്‌ററിവലിന്‌ നവംബര്‍ ഒന്‍പതിന്‌ സമാപനമാകും. അല്‍ ഖര്‍ജ്‌ റോഡിലെ എക്‌സിററ്‌ 18 നടുത്ത്‌ നോഫ എക്‌സിബിഷനില്‍ വൈവിധ്യമാര്‍ന്ന വിവിധ പരിപാടികളോടെയാണ്‌ സമാപനച്ചടങ്ങ്‌ നടക്കുകയെന്ന്‌ ഇതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സിററി ഫ്‌ളവര്‍ ഗ്രൂപ്പ്‌ സി.ഒ.ഒ ഫസല്‍ റഹ്‌മാന്‍ പറഞ്ഞു.

റിയാദ്‌, ദമാം, ഹഫര്‍ അല്‍ ബാതിന്‍, ബുറൈദ, ഹായില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടന്നു വരുന്ന ഷോപ്പിംഗ്‌ ഫെസ്‌ററിവലില്‍ ജനോപകാര പ്രദമായ നിരവധി പരിപാടികളും പൊതുജനങ്ങള്‍ക്കായുള്ള ഒട്ടേറെ സമ്മാന പദ്ധതികളും നടന്നു. ഒരു ലക്ഷം റിയാലിന്‍െറ ഷോപ്പിംഗ്‌ വൗച്ചറുകളും 7 ടൊയോട്ട കാറുകളും സിററി ഫ്‌ളവര്‍ ഇത്തവണ സമ്മാനമായി നല്‍കുന്നു. മെഗാ സമ്മാനമായ കാറുകളുടെ നറുക്കെടുപ്പ്‌ നവംബര്‍ 3 ന്‌ സിററി ഫ്‌ളവറിന്‍െറ വിവിധ ബ്രാഞ്ചുകളില്‍ വെച്ച്‌ നടക്കും.

ഷോപ്പിംഗ്‌ ഫെസ്‌ററിവലിനോടനുബന്‌ധിച്ച്‌ ജനോപകാരപ്രദമായ ഒട്ടേറെ ബോധവത്‌ക്കരണ പരിപാടികള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നിരുന്നു. പ്രവാസി കുട്ടികളുടെ കഴിവുകള്‍ കണെ്‌ടത്തി പ്രോത്‌സാഹിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സിററി ഫ്‌ളവര്‍ സിനര്‍ജിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള പരിപാടികളും റിയാദിലും മററ്‌ പ്രദേശങ്ങളിലും നടന്നിരുന്നു. ഇത്തവണത്തെ സമാപനച്ചടങ്ങില്‍ നടക്കുന്ന വിജ്‌ഞാന വിദ്യാഭ്യാസ സാംസ്‌കാരിക പ്രദര്‍ശനത്തില്‍ ഒ.ഐ.സി.സി, കെ.എം.സി.സി, കേളി, നവോദയ, എം.ഇ.എസ്‌, ഫോര്‍ക, ടെക്‌സ, സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍, മലപ്പുറം ജില്ലാ കൂട്ടായ്‌മ, ഇലാഫ്‌ ചേമഞ്ചേരി, പാണ്‌ടിക്കാട്‌ പ്രവാസി അസോസിയേഷന്‍, ഈസ്‌ററ്‌ വെനിസ്‌ അസോസിയേഷന്‍, യൂത്ത്‌ ഇന്ത്യ, ഫ്രണ്‌ട്‌സ്‌ ക്രിയേഷന്‍സ്‌ തുടങ്ങിയ സംഘടനകളുടെ പവലിയനുകള്‍ ഉണ്‌ടായിരിക്കും. വിവിധ സ്‌കൂളുകള്‍ അണിനിരക്കുന്ന ശാസ്‌ത്ര പ്രദര്‍ശനത്തില്‍ മികച്ച സ്‌ററാള്‍ ഒരുക്കിയ സ്‌കൂളിന്‌ സമ്മാനം നല്‍കുന്നതാണെന്നും സിററി ഫ്‌ളവര്‍ മാനേജ്‌മെന്‍റ്‌ പറഞ്ഞു. കുട്ടികളുടെ ആര്‍ട്‌സ്‌ എകിസിബിഷനും മേളയുടെ പ്രത്യേകതയായിരിക്കും. റിയാദില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കിയിട്ടുണ്‌ട്‌. റിയാദില്‍ പ്രവാസികള്‍ക്കായി ഒരുക്കുന്ന ഏററവും വലിയ മേളയുടെ സമാപനച്ചടങ്ങുകള്‍ മികവുററതാക്കാനുള്ള ഒരുക്കങ്ങള്‍ക്കായി സാമൂഹ്യ സംഘടനാ സാംസ്‌കാരിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വിപുലമായ കമ്മററിയും സിററി ഫ്‌ളവര്‍ രൂപീകരിച്ചിട്ടുണ്‌ട്‌.

വാര്‍ത്താസമ്മേളനത്തില്‍ സിററി ഫ്‌ളവര്‍ ഡയറക്‌ടര്‍ ഇ.കെ റഹീം, സിററി ഫ്‌ളവര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്‌ സ്‌റേറാര്‍ മാനേജര്‍ അഹമ്മദ്‌ കമ്പായത്തില്‍ എന്നിവരും പങ്കെടുത്തു.
സിറ്റി ഫ്‌ളവര്‍ ഷോപ്പിംഗ്‌ ഫെസ്‌റ്റിവലിന്‌ നവംബര്‍ ഒന്‍പതിന്‌ സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക