Image

സ്വാന്തനമായി ആര്‍എസ്‌സി രക്തദാന ക്യാമ്പ്‌ നടത്തി

Published on 24 October, 2012
സ്വാന്തനമായി ആര്‍എസ്‌സി രക്തദാന ക്യാമ്പ്‌ നടത്തി
മക്ക: ആര്‍എസ്‌സി ഹാജിമാര്‍ക്ക്‌ ചെയ്യുന്ന സേവനങ്ങളുടെ ഭാഗമായി വിവിധ അസുഗങ്ങള്‍ ബാധിച്ച്‌ ആശുപത്രിയില്‍ കഴിയുന്ന ഹാജിമാരെ സഹായിക്കാനായി രക്തദാന ക്യാമ്പ്‌ നടത്തി. സൗദി നാഷണല്‍ വോളണ്‌ടിയര്‍ കോറിന്റെ നേതൃത്വത്തിലുള്ള ആര്‍എസ്‌ സി മെഡിക്കല്‍ ടീമാണ്‌ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചത്‌.

മക്കയില്‍ അല്‌നൂര്‍ ഹോസ്‌പിറ്റലില്‍ നേരിട്ട്‌ എത്തിയാണ്‌ വോളണ്‌ടിയര്‍മാര്‍ രക്തദാനം നടത്തിയത്‌. നിരവധി സന്നദ്ധ സേവകന്മാര്‍ പേര്‍ പങ്കെടുത്ത ക്യാമ്പ്‌ അല്‍ നൂര്‍ ആശുപത്രി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മുഹമ്മദ്‌ അമീന്‍ ഉദ്‌ഘാടനം ചെയ്‌തു.

അഹ്മദ്‌ മീരാന്‍ സഖാഫി, ഉസ്‌മാന്‍ കുരുകത്താണി, എന്‍ജിനീയര്‍ മുനീര്‍ വാഴക്കാട്‌ ,മുഹമ്മദലി വലിയോറ, അബ്ദുനാസര്‍ കൊണേ്‌ടാട്ടി, അബ്ദു സമദ്‌ പെരിമ്പലം ,ശുഹൈബ്‌ പുത്തന്‍പള്ളി നേതൃത്വം നല്‍കി. രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യ മുണെ്‌ടന്നും ഹാജിമാരോടുള്ള മാനുഷിക പ്രതിബദ്ധ യുടെ ഭാഗമായാണ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചതെന്നും വോളണ്‌ടിയര്‍ ക്യാപ്‌റ്റന്‍ കുഞ്ഞാപ്പു ഹാജി പട്ടര്‍ക്കടവ്‌ പറഞ്ഞു.
സ്വാന്തനമായി ആര്‍എസ്‌സി രക്തദാന ക്യാമ്പ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക