Image

മക്കയിലും പരിസര പ്രദേശങ്ങളിലും മഴപെയ്‌തു

ജാഫറലി പാലക്കോട്‌ Published on 24 October, 2012
മക്കയിലും പരിസര പ്രദേശങ്ങളിലും മഴപെയ്‌തു
മക്ക: പുണ്യഭൂമിയിലനുഭവപ്പെടുന്ന അതികഠിനമായ ചൂടിനെ ശമിപ്പിക്കാനെന്നോളം ഹജ്ജിന്‌ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ്‌ മക്കയിലും മിന, അറഫ എന്നിവിടങ്ങളിലും മഴപെയ്‌തു. മലയാളി ഹാാജിമാര്‍ താസമിച്ചുവരുന്ന അസിസിയയിലും മറ്റു ചില പ്രദേശങ്ങളിലും ഇടിയേട്‌ കൂടിയ സാമാന്യം ഭേതപ്പെട്ട മഴയാണ്‌ പെയ്‌തത്‌. വര്‍ഷപാതത്തിനൊപ്പം ഉണ്‌ടായ ശക്തമായ കാറ്റില്‍ അറഫയില്‍ ഹാജിമാര്‍ക്കായി ഒരുക്കിയ ചല കൂടാരങ്ങള്‍ നിലംപൊത്തുകയും ചെയ്‌തു. സിവില്‍ ഡിഫന്‍സും ഇതര സേനാവിഭാഗങ്ങളും അടിയന്തര സാഹചരൃങ്ങളെ നേരിടാനുള്ള തയാറെടുപ്പോടെ രംഗത്തെത്തിയിട്ടുണ്‌ട്‌. റബര്‍ ബോട്ടുകളുമായി സിവില്‍ ഡിഫന്‍സ്‌ വാഹനങ്ങള്‍ മക്കയിലും മറ്റ്‌ പുണ്യനഗരങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.

അറഫയിലും മുസ്‌ദലിഫയിലും നല്ല മഴയായിരുന്നു ലഭിച്ചിരുന്നതെങ്കില്‍ മിനായിലും മക്കയിലും നേരിയ തോതിലായിരുന്നു മഴ എന്നായിരുന്നു സിവില്‍ ഡിഫന്‍സ്‌ ഡയറക്ടര്‍ കേണല്‍ സഅദ്‌ തുവൈജിരി പറഞ്ഞത്‌. ഏതു സ്ഥിതിഗതികളെയും നേരിടാന്‍ വിവിധ വിഭാഗം സൈന്യങ്ങള്‍ സുസജ്ജമാണെന്നും സഅദ്‌ തുവൈജിരി പറഞ്ഞു.

പ്രളയമടക്കമുള്ള ദുരന്തങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കുമിടെ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി അറഫയില്‍ സിവില്‍ ഡിഫന്‍സ്‌ മോക്‌ ഡ്രില്‍ നടത്തുകയുണ്‌ടായി. പ്രളയത്തില്‍പ്പെടുന്നവരെ രക്ഷപ്പെടുത്തുന്നതിലായിരുന്നു പ്രധാന പരിശീലനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക