ഭ്രാന്തന്‍ (കവിത: ഗീതാ രാജന്‍)
EMALAYALEE SPECIAL
23-Oct-2012
EMALAYALEE SPECIAL
23-Oct-2012

അനന്തതയിലേക്ക് തുറന്നിട്ട വാതിലിനപ്പുറം
ചിരക്കാല പരിചിത മുഖങ്ങളില്‍
വല പാടുകള്‍ മുറുകുമ്പോള്‍
തട്ടി തടഞ്ഞു വീണുടയുന്നു
ചിരക്കാല പരിചിത മുഖങ്ങളില്‍
വല പാടുകള്‍ മുറുകുമ്പോള്‍
തട്ടി തടഞ്ഞു വീണുടയുന്നു
ബന്ധത്തിന്‍ മൂല്യങ്ങള്‍
പൂട്ടി വച്ച ചഷകങ്ങള്‍ !!
ചിക്കിചിതഞ്ഞു കാലത്തിന്‍ തൊടിയില്‍
കണ്ടെത്തിയതോക്കെയും
സംഘര്‍ഷ ഭരിത മുഖങ്ങള്‍
വായിചെടുക്കുന്നതൊക്കെയും
വെട്ടിപിടിക്കാനുള്ള കണക്കുകള്‍!!
`ജീവിതം'
ഡോളറില്‍ എണ്ണി തിട്ടപെടുത്തി
അഹമെന്നൊരു താക്കോല്‍ പണിതു
പൂട്ടിവക്കുന്നു ഹൃദയത്തിന്‍
നനുത്ത വാതിലുകള്‍ !!
അലക്കി തേച്ച ചിരിക്കിടയില്‍
ഒളിപ്പിച്ചു വച്ച കൊമ്പും വാലും
അദൃശ്യതയിലും മുഴച്ചു നില്‍ക്കുന്നു
കൂട്ടി വച്ച സമ്പാദ്യത്തില്‍!!
ഉണര്‍വ്വിനും ഉറക്കത്തിനുമിടയില്‍
എന്നിലേക്ക് ചുരുങ്ങുന്ന ലോകം
നീണ്ടു വരുന്ന ചൂണ്ടു വിരലുകള്‍
മുഴങ്ങി കേള്‍ക്കുന്ന അലര്‍ച്ചകള്‍
`ഭ്രാന്തന്‍'
മായിക പ്രഭാപൂരത്തില്‍
മാഞ്ഞു പോകാത്തൊരു നാടും
വിട്ടു പോകാത്ത മുല്ല്യവും
ചേര്‍ത്തു പിടിച്ചങ്ങനെ .....!!!
(ഒരു സുഹൃത്തിന്റെ കാഴ്‌ചപാട് പങ്കു വെയ്‌ക്കപ്പെട്ടപ്പോള്‍!)
പൂട്ടി വച്ച ചഷകങ്ങള്‍ !!
ചിക്കിചിതഞ്ഞു കാലത്തിന്‍ തൊടിയില്‍
കണ്ടെത്തിയതോക്കെയും
സംഘര്‍ഷ ഭരിത മുഖങ്ങള്‍
വായിചെടുക്കുന്നതൊക്കെയും
വെട്ടിപിടിക്കാനുള്ള കണക്കുകള്‍!!
`ജീവിതം'
ഡോളറില്‍ എണ്ണി തിട്ടപെടുത്തി
അഹമെന്നൊരു താക്കോല്‍ പണിതു
പൂട്ടിവക്കുന്നു ഹൃദയത്തിന്‍
നനുത്ത വാതിലുകള്‍ !!
അലക്കി തേച്ച ചിരിക്കിടയില്‍
ഒളിപ്പിച്ചു വച്ച കൊമ്പും വാലും
അദൃശ്യതയിലും മുഴച്ചു നില്‍ക്കുന്നു
കൂട്ടി വച്ച സമ്പാദ്യത്തില്‍!!
ഉണര്‍വ്വിനും ഉറക്കത്തിനുമിടയില്‍
എന്നിലേക്ക് ചുരുങ്ങുന്ന ലോകം
നീണ്ടു വരുന്ന ചൂണ്ടു വിരലുകള്‍
മുഴങ്ങി കേള്‍ക്കുന്ന അലര്‍ച്ചകള്‍
`ഭ്രാന്തന്‍'
മായിക പ്രഭാപൂരത്തില്‍
മാഞ്ഞു പോകാത്തൊരു നാടും
വിട്ടു പോകാത്ത മുല്ല്യവും
ചേര്‍ത്തു പിടിച്ചങ്ങനെ .....!!!
(ഒരു സുഹൃത്തിന്റെ കാഴ്‌ചപാട് പങ്കു വെയ്‌ക്കപ്പെട്ടപ്പോള്‍!)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments