Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം- ഫോമ, ഫൊക്കാന പ്രസിഡന്റുമാര്‍ മുഖ്യാതിഥികള്‍

ജോര്‍ജ് തോട്ടപ്പുറം Published on 23 August, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം- ഫോമ, ഫൊക്കാന പ്രസിഡന്റുമാര്‍ മുഖ്യാതിഥികള്‍
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയില്‍ ഫൊക്കാന, ഫോമ പ്രസിഡന്റുമാരായ ജി.കെ.പിള്ളയും, ബേബി ഊരാളിയും മുഖ്യാതിഥികളായി പങ്കെടുക്കും.

സെപ്റ്റംബര്‍ 10-ാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് താഫ്റ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ഓണാഘോഷ പരിപാടികള്‍ ആരംഭിക്കുന്നത്. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷമായിരിക്കും ആഘോഷപരിപാടികളുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുക. കേരള തനിമയുടെ പ്രതീകമായ കലാരൂപങ്ങള്‍ , വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷയാത്ര സംഘടിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു.

റോയി നെടുങ്ങാട്ടില്‍ കണ്‍വീനറും, ജെസ്സി റിന്‍സി ജോ.കണ്‍വീനറുമായ വിപുലമായ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചിക്കാഗോയിലെ വിവിധ ഡാന്‍സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മുന്നൂറില്‍പ്പരം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. എല്ലാ മലയാളികളേയും ഓണാഘോഷപരിപാടിയിലേക്ക് ക്ഷണിക്കുന്നു.
ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം- ഫോമ, ഫൊക്കാന പ്രസിഡന്റുമാര്‍ മുഖ്യാതിഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക