Image

ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനാഘോഷം: ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നേതൃത്വമേകി

ബിനോയി സെബാസ്റ്റ്യന്‍ Published on 23 August, 2011
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനാഘോഷം: ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നേതൃത്വമേകി
ഹ്യൂസ്റ്റന്‍: ഇന്‍ഡ്യയുടെ അറുപത്തിയഞ്ചാമതു രാജ്യാന്തര സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഹ്യൂസ്റ്റണ്‍ ജോര്‍ജ്‌ ബ്രൗണ്‍ സെന്ററില്‍ നടന്ന സ്വാതന്ത്ര്യാഘോഷദിന പരേഡില്‍ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ടെക്‌സസ്‌ റീജിയണ്‍ ഡയറക്‌ടറും നോര്‍ക്ക ടെക്‌സസ്‌ മുന്‍ചെയര്‍മാനും പ്രമൂഖ ജീവകാരുണ്യ പ്രവര്‍ത്തകനും ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നേതാവുമായ ജോര്‍ജ്‌ എബ്രാഹാമിന്റെ നേതൃത്വത്തില്‍ ടെക്‌സസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന മലയാളികള്‍ പങ്കെടുത്തു.

ഇന്‍ഡ്യന്‍ ദേശീയതയുടെയും ഭാരതസ്വതന്ത്ര്യത്തിന്റെയും ആ സ്വാതന്ത്ര്യത്തിനു നേതൃത്വമേകിയ മഹാത്‌മജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെയും സ്വാതന്ത്ര്യലബ്‌ധിക്കായി ആത്‌മാഹൂതി ചെയ്യപ്പെട്ട പൂര്‍വ്വീകരായ ജനകോടികളുടെയും സ്‌മരണാജ്‌ഞലികളാണ്‌ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ അനുസ്‌മരിക്കപ്പെടുന്നതെന്ന്‌ ജോര്‍ജ്‌ എബ്രഹാം പറഞ്ഞു.

ഇന്‍ഡോ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ്‌ എ.റ്റി.സാമുവല്‍, എസ്‌.കെ .ചെറിയാന്‍, മാത്യു ചെമ്മലശേരി, രാജന്‍ കോശി., ഈശോ ജേക്കബ്‌, കെ.പി.ജോര്‍ജ്‌. ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ തുടങ്ങിയവര്‍ പരേഡില്‍ മലയാളി സംഘടനകള്‍ക്കു നേതൃത്വമേകി.
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനാഘോഷം: ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നേതൃത്വമേകി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക