Image

പ്രവാസ ലോകത്തെ മാധ്യമങ്ങള്‍ മോചനശക്‌തിയാകണം: ഹംസ അബാസ്‌

എം.കെ. ആരിഫ്‌ Published on 22 October, 2012
പ്രവാസ ലോകത്തെ മാധ്യമങ്ങള്‍ മോചനശക്‌തിയാകണം: ഹംസ അബാസ്‌
ദോഹ: പ്രവാസലോകത്തെ മാധ്യമങ്ങള്‍ സദാചാരവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ സമൂഹത്തെ വിമുക്‌തമാക്കാനുള്ള മോചന ശക്‌തിയായി മാറണമെന്ന്‌ `ഗള്‍ഫ്‌മാധ്യമം' ചീഫ്‌ എഡിറ്റര്‍ വി.കെ ഹംസ അബാസ്‌ പറഞ്ഞു. തങ്ങളുടെ ബാധ്യതകള്‍ വലുതാണെന്ന്‌ പ്രവാസി മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായി നിലകൊള്ളേണ്‌ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണെ്‌ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ ഹംസ അബാസ്‌ ഇന്ത്യന്‍ മീഡിയ ഫോറം നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പുറംലോകത്തെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക്‌ ചെറുതല്ല. ഗള്‍ഫ്‌ നാടുകളെ സൃഷ്‌ടിച്ചെടുത്ത പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്‌ അന്നം നല്‍കുന്ന നാടിനോട്‌ കടപ്പാടുണ്‌ട്‌. സംസ്‌കാരചിത്തരും വിദ്യാഭ്യാസ സമ്പന്നരുമായ പ്രവാസി മലയാളികള്‍ അവര്‍ക്ക്‌ ഇന്ന്‌ ഗള്‍ഫ്‌ നാടുകളില്‍ ലഭിക്കുന്ന സ്വീകാര്യതയും ആദരവും നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ ദുഷിച്ചാല്‍ മറ്റ്‌ മൂന്ന്‌ തൂണുകളും ദുര്‍ബലമാകും.

ജനാധിപത്യമെന്ന മഹാപ്രസ്‌ഥാനത്തെ താങ്ങിനിര്‍ത്തേണ്‌ടത്‌ മാധ്യമങ്ങളാണ്‌. മാധ്യമങ്ങള്‍ ജീര്‍ണിച്ചാല്‍ അത്‌ ഛിദ്രശക്‌തികള്‍ക്ക്‌ വളമായി മാറും. അച്ചടി മാധ്യമങ്ങളുടെ ഭാവി ഇരുളടഞ്ഞതാണെന്ന വാദത്തില്‍ കഴമ്പില്ല. അവ നാള്‍ക്കുനാള്‍ വികസിച്ചുകൊണ്‌ടിരിക്കുകയാണ്‌. മാധ്യമപ്രവര്‍ത്തനത്തെ ഉത്തരവാദിത്തവും പവിത്രതയുമുള്ള കര്‍മമായി നിലനിര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ബാധ്യതയുണ്‌ട്‌. യജമാനന്‍െറ ശബ്‌ദമായി മാറാതെ സത്യം തുറന്നുപറയാനുള്ള ആര്‍ജവം മാധ്യമങ്ങള്‍ക്കുണ്‌ടാകണം. പ്രവാസികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മാധ്യമങ്ങള്‍ കൂട്ടായി ശബ്‌ദമുയര്‍ത്തണം. എയര്‍ ഇന്ത്യയുടെ ജനദ്രോഹത്തിനെതിരെയും പ്രവാസികള്‍ക്ക്‌ ജോലി ചെയ്യുന്ന നാട്ടില്‍ തന്നെ വോട്ടു ചെയ്യാനുള്ള അവസരത്തിനായും പ്രവാസി മാധ്യമപ്രവര്‍ത്തകര്‍ പോരാട്ടം തുടരണമെന്നും ഹംസ അബാസ്‌ പറഞ്ഞു.

ഷാലിമാര്‍ പാലസ്‌ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മീഡിയ ഫോറം സെക്രട്ടറി സാദിഖ്‌ ചെന്നാടന്‍ സ്വാഗതവും ട്രഷറര്‍ എം.കെ ആരിഫ്‌ നന്ദിയും പറഞ്ഞു.
പ്രവാസ ലോകത്തെ മാധ്യമങ്ങള്‍ മോചനശക്‌തിയാകണം: ഹംസ അബാസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക