Image

കുവൈറ്റ്‌ പാര്‍ലമെന്‍റ്‌ തെരഞ്ഞെടുപ്പ്‌ ഡിസംബര്‍ ഒന്നിന്‌

Published on 22 October, 2012
കുവൈറ്റ്‌ പാര്‍ലമെന്‍റ്‌ തെരഞ്ഞെടുപ്പ്‌ ഡിസംബര്‍ ഒന്നിന്‌
കുവൈറ്റ്‌ സിറ്റി: രാജ്യത്തെ 15ാമത്‌ പാര്‍ലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഈവര്‍ഷം ഡിസംബര്‍ ഒന്നിന്‌ നടക്കും. ഇന്നലെ പ്രധാനമന്ത്രി ശൈഖ്‌ ജാബിര്‍ അല്‍ അല്‍ മുബാറക്‌ അസ്വബാറഹിന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗമാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌. നിലവിലെ തെരഞ്ഞെടുപ്പ്‌ നിയമം ഭേദഗതി ചെയ്യണമെന്ന്‌ വെള്ളിയാഴ്‌ച രാജ്യത്തെ അഭിസംബോധന ചെയ്യവെ അമീര്‍ ശൈഖ്‌ സ്വബാഹ്‌ അല്‍ അഹ്മദ്‌ അസ്വബാഹ്‌ മുന്നോട്ടുവെച്ച നിര്‍ദേശം നടപ്പാക്കിയാണ്‌ മന്ത്രിസഭ തെരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യാപിച്ചത്‌.

2006ല്‍ നടപ്പാക്കിയ തെരഞ്ഞെടുപ്പ്‌ നിയമം ഭേദഗതി ചെയ്‌ത്‌ ഒരു മണ്ഡലത്തില്‍നിന്ന്‌ ഒരു ജനപ്രതിനിധിയെ മാത്രം തെരഞ്ഞെടുക്കുകയെന്ന രീതിയാണ്‌ ഇത്തവണയുണ്ടാുവുകയെന്ന്‌ മന്ത്രിസഭയുടെ തീരുമാനം അറിയിച്ച ഇന്‍ഫര്‍മേഷന്‍, കാബിനറ്റ്‌ കാര്യമന്ത്രി ശൈഖ്‌ മുഹമ്മദ്‌ അബ്ദുല്ല അസ്വബാഹ്‌ അറിയിച്ചു. 50 മണ്ഡലങ്ങളില്‍നിന്നും ഒരോരുത്തരാണ്‌ 50 അംഗ പാര്‍ലമെന്‍റിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുക. മണ്ഡല പുനര്‍നിര്‍ണയം ഉടന്‍ നടക്കും. ഒരാള്‍ക്ക്‌ ഒരു വോട്ട്‌ മാത്രമേയുണ്ടാവൂ. നിലവില്‍ പത്തു പേരെ വീതം പാര്‍ലമെന്‍റിലെത്തിക്കുന്ന അഞ്ചു നിയോജക മണ്ഡലങ്ങളാണുള്ളത്‌. ഒരു വോട്ടര്‍ക്ക്‌ നാലു പേര്‍ക്ക്‌ വോട്ടുചെയ്യുകയും ചെയ്യാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക