കാവ്യാ മാധവന്‍ വീണ്ടും ദിലീപിന്റെ നായികയാവുന്നു. അടൂര്‍ ഭാസിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിലൂടെയാണ് ദിലീപ്കാവ്യ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നത്. 2011ല്‍ ഇറങ്ങിയ വെള്ളരി പ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്.
അടൂര്‍ ഭാസിയുടെ ബന്ധുവായ ബി.ഹരികുമാറാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. സംവിധാനം സുകു മേനോന്‍.
അടൂര്‍ ഭാസിയെ വളരെയധികം സ്വാധീനിച്ച ഒരു സ്ത്രീയുടെ കൂടി കഥയാണ് ഈ ചിത്രം പറയുന്നത്. അടൂര്‍ ഭാസിയെ സിനിമയിലേക്ക് എത്തിച്ചതും അദ്ദേഹത്തിന്റെ വിജയത്തിന് ജീവിതം ഉഴിഞ്ഞു വച്ചതുമായ ഒരു സ്ത്രീയാണ് ആ കഥാപാത്രം. ഈ വേഷം അവതരിപ്പിക്കാന്‍ കാവ്യാ മാധവനല്ലാതെ മറ്റൊരാളെ സങ്കല്‍പിക്കാന്‍ ആവില്ലെന്നും സുകു പറഞ്ഞു.
ഇപ്പോഴുളള തിരക്കുകള്‍ കഴിഞ്ഞാല്‍ ദിലീപ് ചിത്രവുമായി സഹകരിക്കും. ഇതേസമയം കാവ്യ ഇതുവരെ സിനിമയില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടിട്ടില്ല.