ഏഷ്യാവിഷന്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മോഹന്‍ ലാലിനേയും
മികച്ച നടിയായി റീമ കല്ലിങ്കലിനേയും തിരഞ്ഞെടുത്തു. സ്‌പിരിറ്റ്, റണ്‍ ബേബി റണ്‍
എന്നി സിനമകളിലെ അഭിനയമാണ് മോഹന്‍ലാലിന് മികച്ച നടനുള്ള അവാര്‍ഡ്
നേടിക്കൊടുത്തത്. 22 ഫീമെയ് ല്‍ കോട്ടയം എന്ന സിനിമയിലെ അഭിനയത്തിനാണ് റീമയക്ക്
മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചത്. മികച്ച സിനിമ ഡയമണ്ട് നെക്‌ളേസ് ,
മികച്ച സംവിധായകന്‍ (രഞ്‌ജിത്ത്, സിനിമ സ്‌പിരിറ്റ്, പെര്‍ഫോര്‍മര്‍ ഓഫ് ദ്
ഇയറായി ഫഹദ് ഫാസിലിനെ തിരഞ്ഞെടുത്തു. ബ്യൂട്ടിഫുള്‍ , ട്രിവാന്‍ഡ്രം ലോഡ്‌ജ്
എന്നി സിനിമകളിലെ അഭിനയത്തിന് ജയസൂര്യയെ മികച്ച രണ്ടാമത്തെ നടന്‍നായി
തിരഞ്ഞെടുത്തു. മോളി ആന്റി റോക്‌സിലെ അഭിനയത്തിന ് മികച്ച രണ്ടാമത്തെ നടിയായി
രേവതിയെ തിരഞ്ഞടുത്തു.
മികച്ച ഗായകന്‍ ഉണ്ണിമേനോന്‍. ബ്യൂട്ടിഫുള്‍,
സ്‌പിരിറ്റ് സിനിമകളിലെ ഗാനങ്ങളാണ് ഉണ്ണിമേനോനെ അവാര്‍ഡിന് അര്‍ഹനാക്കിയത്
.
മികച്ച ഗായിക ശ്രേയാ ഘോഷല്‍ (മല്ലു സിങ്, ചട്ടക്കാരി); ന്യൂ സെന്‍സേഷണല്‍
സിങര്‍ പുരസ്‌ക്കാരം മോഹന്‍ലാലിനും രമ്യാ നമ്പീശനും ( റണ്‍ ബേബി റണ്ണിലെ ആറ്റുമണല്‍
പായയില്‍, ബാച്ച്‌ലര്‍ പാര്‍ട്ടിയിലെ വിജനസുരഭി); പുത്തന്‍ പ്രതീക്ഷയുണര്‍ത്തിയ
ഗായകര്‍ , കബീര്‍ (വെളളരിപ്രാവിന്റെ ചങ്ങാതി); അന്നകത്രീന ( ഈ അടുത്തകാലത്ത്,
ഉസ്‌താദ് ഹോട്ടല്‍); മികച്ച തിരക്കഥാകൃഹ്നത്ത് ഇക്‌ബാല്‍ കുറ്റിപ്പുറം( ഡയമണ്ട്
നെക്‌ളേസ്); മികച്ച കലാമൂല്യമുള്ള ചിത്രം (മഞ്ചാടിക്കുരു); മികച്ച കുടുംബചിത്രം
(ഉസ്‌താദ് ഹോട്ടല്‍)