മുപ്പതാമത് പെന്തക്കോസ്‌ത് കോണ്‍ഫറന്‍സ് ഹാമില്‍ട്ടണില്‍; ഭരണസമിതി ചുമതലയേറ്റു
AMERICA
22-Aug-2011
പാസ്റ്റര്‍ ബിനു ജോണ്‍
AMERICA
22-Aug-2011
പാസ്റ്റര്‍ ബിനു ജോണ്‍

കലോളിന: നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന പ്രധാന മലയാളി ക്രൈസ്‌തവ സമ്മേളനമായ
നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്‌ത് കോണ്‍ഫറന്‍സിന്റെ മുപ്പതാമത്
സമ്മേളനം കാനഡയിലെ ഹാമില്‍ട്ടണ്‍ പട്ടണത്തില്‍ 2012 ജൂണ്‍ 5 മുതല്‍ 8 വരെ
നടക്കുമെന്ന് കണ്‍വീനര്‍ പാസ്റ്റര്‍ ഈശോ ഫിലിപ്പ് 29-മത് സമ്മേളനത്തില്‍
പ്രഖ്യാപിച്ചു.
ഹാമില്‍ട്ടണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ അഞ്ചുമുതല്‍ നടത്തപ്പെടുന്ന സമ്മേളന നടത്തിപ്പിനായി 22 പേരടങ്ങുന്ന നാഷണല്‍ കമ്മിറ്റി ചുമതലയേറ്റു. പാസ്റ്റര്‍ ഈശോ ഫിലിപ്പ് (നാഷണല്‍ കണ്‍വീനര്‍), തോമസ് കുര്യന്‍ (നാഷണല്‍ സെക്രട്ടറി), ബെന്നി ജോണ്‍ (നാഷണല്‍ ട്രഷറര്‍), റെജി എന്‍. ഏബ്രഹാം (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ ബിനു ജോണ്‍ (നാഷണല്‍ മീഡിയാ കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ മാനുവല്‍ ജോണ്‍സണ്‍ (നാഷണല്‍ പ്രെയര്‍ കോര്‍ഡിനേറ്റര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ലോക്കല്‍ കമ്മിറ്റി രൂപമെടുക്കുന്നതോടെ മുപ്പതാമത് സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ശക്തമാകും.

ലോകാത്ഭുതങ്ങളില്‍ ഒന്നായ നായാഗ്ര വെള്ളച്ചാട്ടത്തിന് അകലെയല്ലാതെ
സ്ഥിതിചെയ്യുന്ന ഹാമില്‍ട്ടണ്‍ പട്ടണം, കണ്‍വെന്‍ഷന്‍ സെന്ററും അതിനോടു
ചേര്‍ന്നുള്ള ഷെറാട്ടണ്‍, ക്രൗണ്‍ പ്ലാസാ ഹോട്ടലുകളും ഈ സമ്മേളനത്തിനായി
ബുക്കുചെയ്‌തുകഴിഞ്ഞു.
വിദേശീയരും സ്വദേശീയരുമായ അഭിഷിക്തന്മാരായ ദൈവദാസന്മാരുടെ വചന പ്രഘോഷണവും പങ്കെടുക്കുന്നവര്‍ക്ക് അനുഗ്രഹമായി തീരത്തക്കനിലയിലുള്ള വ്യത്യസ്‌ത പ്രോഗ്രാമുകളും മുപ്പതാമത് സമ്മേളനത്തില്‍ ക്രമീകരിക്കപ്പെടുന്നു. ഈ മഹാ സമ്മേനത്തിലേക്ക് പങ്കെടുക്കുവാനായി കാനഡയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments