Image

പ്രശ്‌നങ്ങളെ അവഗണിക്കുന്നത്‌ കാലത്തിന്റെ വെല്ലുവിളി: മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത

അനില്‍ സി. ഇടിക്കുള Published on 20 October, 2012
പ്രശ്‌നങ്ങളെ അവഗണിക്കുന്നത്‌ കാലത്തിന്റെ വെല്ലുവിളി: മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത
അബുദാബി: പ്രശ്‌ന മേഖലകളിലേക്ക്‌ കടന്നുവരേണ്‌ട വിശ്വാസി സമൂഹത്തിന്റെ അവഗണനാ മനോഭാവമാണ്‌ കാലഘട്ടത്തിന്റെ വെല്ലുവിളിയെന്ന്‌ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്ലോലീത്ത.

പ്രശ്‌നബാധിത സമൂഹത്തിന്റെ രൂപാന്തരമാണ്‌ ദൈവിക പദ്ധതി. ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ തയാറാകണം. യുവ പ്രവാസികളെ ഏല്‍പ്പിച്ചാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണെ്‌ടത്താമെന്നും മാര്‍ ക്രിസോസ്റ്റം അഭിപ്രായപ്പെട്ടു.

ആഗോള സദ്‌ഭാവന യാത്രയുടെ യുഎഇ തല പര്യടനത്തിന്‌ സമാപനം കുറിച്ച്‌ അബുദാബി സെന്റ്‌ ജോര്‍ജ്‌ കത്തീഡ്രലില്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ്‌ മാര്‍ ക്ലിമിസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു. മലങ്കര യാക്കോബായ സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഏലിയാസ്‌ മാര്‍ അത്തനേഷ്യസ്‌ അനുഗ്രഹപ്രഭാഷണം നടത്തി. കെസിസി പ്രസിഡന്റ്‌ റവ. ഫാ. വി.സി. ജോസ്‌ അധ്യക്ഷത വഹിച്ചു.

ഗ്ലോബല്‍ ക്രിസ്‌ത്യന്‍ എക്യുമെനിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ റെജി കൊപ്പാറ, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.വി. ജോസഫ്‌, സെക്രട്ടറി ബിജു പാപ്പച്ചന്‍, റവ. ഫാ. വര്‍ഗീസ്‌ അറക്കല്‍, റവ. ഫാ. ജോണ്‍ മാത്യു. റവ. മാത്യു മാത്യു, റവ. ഫാ. ജോബി കെ. ജേക്കബ്‌, റവ. ഷാജി തോമസ്‌, സ്ലീബാ കോര്‍ എപ്പിസ്‌കോപ്പ, റവ. സി.എം. വര്‍ഗീസ്‌, റവ. ഡോ. ജോണ്‍ ഫിലിപ്പ്‌ അട്ടത്തറയില്‍ ഇന്ത്യന്‍ ഇസ്‌ ലാമിക്‌ സെന്റര്‍ പ്രസിഡന്റ്‌ പി. ബാവാഹാജി, മനോജ്‌ പുഷ്‌കര്‍, സ്റ്റീഫന്‍ മല്ലേല്‍, റോബിന്‍ തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. കന്യാകുമാരിയില്‍ നിന്നാരംഭിച്ച സദ്‌ഭാവന യാത്ര അടുത്തവര്‍ഷം ഷിക്കാഗോയില്‍ സമാപിക്കും.
പ്രശ്‌നങ്ങളെ അവഗണിക്കുന്നത്‌ കാലത്തിന്റെ വെല്ലുവിളി: മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക