Image

മസ്‌കറ്റില്‍ ഹൈദരബാദ്‌ സ്വദേശിയുടെ കൊലപാതകം: ഭാര്യ അറസ്റ്റില്‍

Published on 20 October, 2012
മസ്‌കറ്റില്‍ ഹൈദരബാദ്‌ സ്വദേശിയുടെ കൊലപാതകം: ഭാര്യ അറസ്റ്റില്‍
മസ്‌കറ്റ്‌: മസ്‌കറ്റിലെസലാലയില്‍ ഹൈദരബാദ്‌ സ്വദേശിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്‌ കൊല്ലപ്പെട്ടയാളുടെ ഭാര്യയായ ഒമാനി സ്വദേശിയെ റോയല്‍ ഒമാന്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

കഴിഞ്ഞമാസം 25നാണ്‌ സലാല റവാസ്‌പള്ളിക്ക്‌ സമീപത്തെ വീട്ടില്‍ ഹൈദരബാദ്‌ സ്വദേശിയായ അബ്ദുറഹീമിന്‍െറ (40) മൃതദേഹം നിരവധി കുത്തുകളേറ്റ നിലയില്‍ കണ്ടത്‌. പോലീസ്‌ നടത്തിയ ശാസ്‌ത്രീയ തെളിവെടുപ്പിലാണ്‌ കൃത്യം നിര്‍വഹിച്ചത്‌ ഭാര്യ തന്നെയാണെന്ന്‌ വ്യക്തമായത്‌. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണത്രെ കൊലപാതകത്തില്‍ കലാശിച്ചത്‌. അരിശം തീര്‍ക്കാന്‍ ഭാര്യ ഭര്‍ത്താവിനെ നിരവധി തവണ കത്തികൊണ്ട്‌ കുത്തിപരിക്കേല്‍പിച്ചിരുന്നു. കഴുത്തിലും മാരകമായ മുറിവേറ്റ നിലയിലായിരുന്ന മൃതദേഹമെന്ന്‌ നാട്ടുകാര്‍ പറയുന്നു.

പരിസരവാസികള്‍ നല്‍കിയ നിര്‍ണായക വിവരങ്ങളാണ്‌ കൊല്ലപ്പെട്ടയാളുടെ ഭാര്യയിലേക്ക്‌ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇടയാക്കിയതെന്നും പൊലീസ്‌ വ്യക്തമാക്കി. 18 വര്‍ഷമായി സലാലയിലുള്ള ഹൈദരബാദ്‌ സ്വദേശി സലാല മെഡിക്കല്‍ സപൈ്‌ളസ്‌ എന്ന സ്ഥാപനത്തിലെ അൗക്കണ്ടന്‍റായിരുന്നു. ഇവര്‍ക്ക്‌ നാല്‌ മക്കളുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക