Image

അബുദാബി ഇന്‍വെസ്റ്റ്‌മെന്റ്‌ ഫോറത്തിന്‌ ലണ്‌ടനില്‍ തുടക്കമായി

Published on 19 October, 2012
അബുദാബി ഇന്‍വെസ്റ്റ്‌മെന്റ്‌ ഫോറത്തിന്‌ ലണ്‌ടനില്‍ തുടക്കമായി
അബുദാബി: നാലാമത്‌ അബുദാബി ഇന്‍വെസ്‌റ്റ്‌മെന്റ്‌ ഫോറത്തിന്‌ ലണ്‌ടനില്‍ തുടക്കമായി അബുദാബി സാമ്പത്തിക വികസന വിഭാഗം ചെയര്‍മാന്‍ നാസര്‍ അഹ്‌മദ്‌ ഖലീഫ അല്‍ സുവൈദി ഉദ്‌ഘാടനം ചെയ്‌തു. അബുദാബി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഡയറക്‌ടറും എം.കെ.ഗ്രൂപ്പ്‌ മേധാവിയുമായ എം.എ.യൂസഫലി അടക്കമുള്ള പ്രതിനിധി സംഘം യുഎഇ പ്രതിനിധീകരിച്ച്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്‌ട്‌. അബുദാബിയിലേയും ലണ്‌ടനിലേയും വിവിധ സ്‌ഥാപനങ്ങളില്‍ നിന്നുള്ള മൂന്നുറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്‌ട്‌.

ബ്രിട്ടനില്‍ നിന്നുള്ള നിക്ഷേപത്തിന്‌ ഊന്നല്‍ നല്‍കി അബുദാബിയുടെ സാമ്പത്തിക വികസനത്തിന്റെ വിവിധ വശങ്ങളാണ്‌ ചര്‍ച്ച ചെയ്യപ്പെടുന്നത്‌. എം.എ. യൂസഫലിക്കു പുറമേ സാമ്പത്തിക മന്ത്രാലയം അണ്‌ടര്‍ സെക്രട്ടറി മുഹമ്മദ്‌ അഹ്‌മദ്‌ ബിന്‍ അബ്‌ദുള്‍ അസീസ്‌ അല്‍ ഷിഹി, ഇത്തിസലാത്ത്‌ ചെയര്‍മാന്‍ ഈസ അല്‍ സുവൈദി, യുകെയിലെ യുഎഇ സ്‌ഥാനപതി അബ്‌ദുള്‍ റഹ്‌മാന്‍ ഘാനം അല്‍ മതൂയി, ഹുദ അബ്‌ദുറഹിമാന്‍(ചേംബര്‍) എന്നിവരും വിവിധ ഔദ്യോഗിക പ്രതിനിധികളും യുഎഇ സംഘത്തിലുണ്‌ട്‌.
അബുദാബി ഇന്‍വെസ്റ്റ്‌മെന്റ്‌ ഫോറത്തിന്‌ ലണ്‌ടനില്‍ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക