Image

ഖത്തറില്‍ മലയാളി വാഹാനാപകടത്തില്‍ കൊല്ലപ്പെട്ടു

Published on 19 October, 2012
ഖത്തറില്‍ മലയാളി വാഹാനാപകടത്തില്‍ കൊല്ലപ്പെട്ടു
ദോഹ: ഖത്തറില്‍ മലയാളി വാഹാനാപകടത്തില്‍ കൊല്ലപ്പെട്ടു. സൗദിയില്‍ നിന്ന്‌ പുറപ്പെട്ട്‌ വാഹനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. കോഴിക്കോട്‌ പേരാമ്പ്ര പെരുവണ്ണാമൂഴി സ്വദേശി ചെട്ടിയംകണ്ടി കുഞ്ഞാലി (45) ആണ്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ മൂന്ന്‌ മണിയോടെ ഖത്തറില്‍ അബൂനഖ്‌ല പോലിസ്‌ സ്‌റ്റേഷന്‌ സമീപമാണ്‌ അപകടം.

കുഞ്ഞാലി നാല്‌ വര്‍ഷമായി സെന്‍ട്രല്‍ മല്‍സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട്‌ ജോലി ചെയ്‌ത്‌ വരികയാണ്‌. സൗദിയില്‍ നിന്ന്‌ മല്‍സ്യവും കയറ്റി കുഞ്ഞാലി വന്ന ഫ്രീസര്‍ വാഹനം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഭാര്യ: മറിയം. രണ്ട്‌ പെണ്‍മക്കളും ഒരു മകനുമുണ്ട്‌. പിതാവ്‌: തറുവൈ. മാതാവ്‌: സൈനബ. സഹോദരന്‍ ഹമീദ്‌ ഖത്തറിലുണ്ട്‌.
ഖത്തറില്‍ മലയാളി വാഹാനാപകടത്തില്‍ കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക