Image

വിനീത്‌ ശ്രീനിവാസന്‍ വിവാഹിതനായി

Published on 18 October, 2012
വിനീത്‌ ശ്രീനിവാസന്‍ വിവാഹിതനായി
കണ്ണൂര്‍: പ്രശസ്‌ത സിനിമാ നടനും സംവാധായകനുമായ വിനീത്‌ ശ്രീനിവാസന്‍ വിവാഹിതനായി. ചെന്നൈയില്‍ സ്വദേശി ദിവ്യയാണ്‌ വധു. പയ്യന്നൂര്‍ സ്വദേശി നാരായണന്‍െറയും ഉഷയുടെയും മകളാണ്‌. ചെന്നൈ കെ.സി.ജി. കോളേജ്‌ ഓഫ്‌ ടെക്‌നോളജിയില്‍ ജൂനിയര്‍ വിദ്യാര്‍ഥിനിയായ ദിവ്യക്ക്‌ എട്ട്‌ വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്‌ വിനീത്‌ താലിചാര്‍ത്തിയത്‌.

ഇന്ന്‌ രാവിലെ കണ്ണൂര്‍ ദിനേശ്‌ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ വിവാഹം നടന്നത്‌.

ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍, സിനിമാ നിര്‍മാതാവും കോണ്‍ഗ്രസ്‌ നേതാവുമായ പി.വി. ഗംഗാധരന്‍, സി.പി.എം നേതാക്കളായ ഇ.പി. ജയരാജന്‍, പി. ജയരാജന്‍, മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.വി. ചന്ദ്രന്‍, ഗോകുലം ഗോപാലന്‍, സിനാമാ സംവിധായകന്‍മാരായ ഹരിഹരന്‍, ലാല്‍ജോസ്‌, നടന്‍മാരായ ജഗദീഷ്‌, സുധീഷ്‌, നിവിന്‍ പോളി, നാരായണന്‍ കുട്ടി, കണ്ണൂര്‍ നഗരസഭാ അധ്യക്ഷ എം.സി. ശ്രീജ തുടങ്ങിയവര്‍ വിവാഹത്തിനെത്തി.

സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി ഒക്ടോബര്‍ 20 ന്‌ കൊച്ചിയില്‍ വെച്ച്‌ റിസപ്‌ഷന്‍ നടക്കും.
വിനീത്‌ ശ്രീനിവാസന്‍ വിവാഹിതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക