Image

ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍

Published on 17 October, 2012
ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍
ലാല്‍ജോസ്‌ സംവിധാനം ചെയ്യുന്ന അയാളും ഞാനും തമ്മില്‍ . പ്രശസ്‌ത നിര്‍മാതാവും അഭിനേതാവുമായ പ്രേംപ്രകാശ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നു.പ്രേംപ്രകാശിന്റെ പുത്രന്മാരായ ബോബിയും സഞ്‌ജയും ചേര്‍ന്ന്‌ ഈ ചിത്രത്തിന്‌ തിരക്കഥ രചിക്കുന്നു.

തികച്ചും വ്യത്യസ്‌തമായ ഒരു പശ്ചാത്തലമാണ്‌ ഇക്കുറി ലാല്‍ജോസ്‌ തന്റെ സിനിമക്കായി തെരഞ്ഞെടുത്തിരിക്കുന്നത്‌. മെഡിക്കല്‍ പശ്ചാത്തലത്തിലാണ്‌ ഇതിലെ മിക്ക കഥാപാത്രങ്ങളും പ്രവര്‍ത്തിക്കുന്നത്‌.

പൃഥ്വിരാജ്‌, നരേന്‍, രമ്യാനമ്പീശന്‍, റിമാകല്ലുങ്കല്‍, സംവൃതാസുനില്‍, ഹേമന്ദ്‌ എന്നിവര്‍ ഇതിലെ പ്രധാന കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നു.

ഈ ചിത്രത്തിലെ ഡോ. രവി തരകന്‍, ഡോ. വിവേക്‌ എന്നീ കഥാപാത്രങ്ങളെയാണ്‌ പൃഥ്വിരാജും നരേനും അവതരിപ്പിക്കുന്നത്‌. ക്ലാസ്‌മേറ്റ്‌സിനുശേഷം പൃഥ്വിയും നരേനും ലാല്‍ജോസ്‌ ചിത്രത്തില്‍ ഒന്നിച്ചഭിനയിുന്നു. രണ്‌ടുപേരും മെഡിസിന്‌ ഒന്നിച്ചു പഠിച്ചവരാണ്‌ അവര്‍ ജോലിയിലെത്തിയപ്പോഴും ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു.

ഇവിടെ ഡോ. സാമുവല്‍ എന്ന സീനിയര്‍ ഡോക്‌ടറും ഡോ.രവിതരകനും തമ്മിലുള്ള ആത്മബന്ധം ഏറെ ദൃഡമായിരുന്നു. പക്ഷേ അതിന്‌ ഒരു വിള്ളല്‍ ഉണ്‌ടായി. അത്‌ വീണെ്‌ടടുക്കാന്‍ സഹപ്രവര്‍ത്തകരെല്ലാം ശ്രമിക്കുകയാണ്‌. അവരുടെയെല്ലാം ആവശ്യവുമായിരുന്നു അത്‌.

പ്രണയവും നര്‍മവുമെല്ലാം ഈ ചിത്രത്തിന്റെ ആകര്‍ഷകമായ ഘടകങ്ങളാണ്‌. അല്‍പം ദുരൂഹതയും സസ്‌പെന്‍സും കലര്‍ത്തിയാണ്‌ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്‌. കലാഭവന്‍മണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രതാപ്‌പോത്തനാണ്‌ ഡോ.സാമുവലിനെ അവതരിപ്പിക്കുന്നത്‌. സംഗീതം-ഔസേപ്പച്ചന്‍.

ജോമോന്‍.ടി.ജോണ്‍ ഛായാഗ്രഹണവും രഞ്‌ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ്‌ ഗുരുവായൂര്‍. സെഞ്ച്വിറി ഫിലിംസ്‌ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.- വാഴൂര്‍ജോസ്‌
ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക