Image

ഫോക്കസ്‌ ഫെസ്റ്റ്‌ ആഘോഷിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 17 October, 2012
ഫോക്കസ്‌ ഫെസ്റ്റ്‌ ആഘോഷിച്ചു
കുവൈറ്റ്‌: ഫോറം ഓഫ്‌ കാഡ്‌ യൂസേഴ്‌സ്‌ (ഫോക്കസ്‌) ആറാമത്‌ വാര്‍ഷികാഘോഷം ഫോക്കസ്‌ ഫെസ്റ്റ്‌ ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ നടത്തപ്പെട്ടു. ഒക്‌ടോബര്‍ 12ന്‌ ഉച്ചകഴിഞ്ഞ്‌ ആര്‍ട്‌സ്‌ കണ്‍വീനര്‍ തിരി തെളിയിച്ചതോടെ കലാപരിപാടികള്‍ക്ക്‌ തുടക്കമായി.

ഫോക്കസ്‌ കുടുംബത്തിലെ കുട്ടികളും നാട്യലയനൃത്ത കലാക്ഷേത്രത്തിലെ ശ്രീകൃഷ്‌ണ പ്രകാശന്‍ മാസ്റ്ററുടെ ശിക്ഷണത്തിലെ കുട്ടികളുടെ വിനായകസ്‌തുതി, ഭാരതനാട്യം സിനിമാറ്റിക്‌ ഡാന്‍സ്‌, ശ്രീമുരളി, ബിനു ജോര്‍ജ്‌ എന്നിവരുടെ കവിതയും കുമാരി എയ്‌ഞ്ചല്‍ ഫ്രാന്‍സിന്റെ ഭരതനാട്യം, രാജേഷിന്റെ മിമിക്‌സ്‌, മാസ്റ്റര്‍ ബാസില്‍ സലിമിന്റെ നേതൃത്വത്തിലുള്ള സിനിമാറ്റിക്‌ ഡാന്‍സ്‌, രഞ്‌ജുഖാന്റെ ലളിതഗാനം, കുമാരി ഷാരു കുര്യന്റെ ഗാനങ്ങള്‍ എന്നിവ പരിപാടിക്ക്‌ മിഴിവേകി.

പൊതുയോഗത്തില്‍ പ്രസിഡന്റ്‌ ശശി തോംസന്റെ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ സതീഷ്‌ സി. മേത്ത ഭദ്രദീപം തെളിയിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്‌ നല്‍കിയ സംഭാവനകളെ മാനിച്ച്‌ എം. മാത്യൂസിനെ (ടൊയോട്ട സണ്ണി) പൊന്നാടയും മൊമെന്റേയും നല്‍കി ആദരിച്ചു. ബിനു മാത്യു എം. മാത്യൂസിനെ സദസിനു പരിചയപ്പെടുത്തി.

ഫോക്കസിലെ മുതിര്‍ന്ന അംഗങ്ങളായ ഐപ്പ്‌ മാത്യു, ധര്‍മ്മരാജന്‍ എന്നിവര്‍ക്കും പൊന്നാടയും മെമെന്റോയും നല്‍കി. വിജയന്‍ കാരയില്‍ ആദരിച്ചു. മുരളി എസ്‌. നായര്‍ ഇവരെ സദസിനു പരിചയപ്പെടുത്തി. പത്താംതരത്തില്‍ കൂടുതല്‍ മാര്‍ക്കുവാങ്ങിയ ഫോക്കസ്‌ കുടുംബത്തിലെ കുട്ടികളായ മാസ്റ്റര്‍ ജോര്‍ജി അലക്‌സാണ്‌ടര്‍, കുമാരി ദിവ്യ മറിയം, ബിനു എന്നിവര്‍ക്ക്‌ മെമെന്റോയും സര്‍ട്ടിഫിക്കറ്റും ജോസഫ്‌ പണിക്കര്‍ നല്‍കി ആദരിച്ചു.

2010-11 ലെ ഏറ്റവും നല്ല യൂണിറ്റായി തെരഞ്ഞെടുത്ത യൂണിറ്റ്‌ ഏഴിന്റെ ഭാരവാഹികളായ സലിം രാജ്‌, ഷിബു മാത്യു, ജോസഫ്‌ സിറിയക്‌ എന്നിവര്‍ മലയില്‍ മൂസക്കോയയില്‍നിന്നും ട്രോഫി ഏറ്റുവാങ്ങി. ഫോക്കസ്‌ സുവനിയര്‍ കണ്‍വീനര്‍ മലയില്‍ മുഹമ്മദ്‌ ഇക്‌ബാലില്‍നിന്നും എം. മാത്യൂസ്‌ ഏറ്റുവാങ്ങി അംബാസഡര്‍ക്കു നല്‍കി പ്രകാശനം ചെയ്‌തു. ജനറല്‍ സെക്രട്ടറി എം.എന്‍ സലിം ഫോക്കസിന്റെ പ്രവര്‍ത്തനങ്ങളും ലക്ഷ്യവും വിശദീകരിച്ചു. വിജയന്‍ കാരയില്‍, മലയില്‍ മൂസക്കോയ, ജോസഫ്‌ പണിക്കര്‍, അഭിലാഷ്‌ നായര്‍, അല്‍മുല്ല എക്‌സ്‌ചേഞ്ച്‌ മാനേജര്‍ ഹുസൈഫ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കണ്‍വീനര്‍ റോയ്‌ ഏബ്രഹാം സ്വാഗതവും ട്രഷറര്‍ മാത്യു തോമസ്‌ നന്ദിയും പറഞ്ഞു.

പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സനയും ഗായകന്‍ സുധീഷും നയിച്ച ഗാനമേളയും പ്രശസ്‌ത കുവൈറ്റി ഗായകന്‍ മുബാറക്‌ ഹിന്ദി ഗാനവും ആലപിച്ചു.

ബിനു മാത്യു, മുരളി എസ്‌. നായര്‍, മുഹമ്മദ്‌ ഇക്‌ബാല്‍, ഷാഹിദ്‌ ലബ, തോമസ്‌ ഇട്ടി, മനോജ്‌ ജോര്‍ജ്‌, രതീശന്‍, സലിംരാജ്‌, ബാബുക്കുട്ടി മാത്യു, രതീഷ്‌ കുമാര്‍, ജമാലുദ്ദീന്‍, ജോഷി, ജോസഫ്‌ എം.ടി, സുഗതന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
ഫോക്കസ്‌ ഫെസ്റ്റ്‌ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക