Image

അമേരിക്കന്‍ മലയാളികളുടെ സ്വന്തം 'ഗ്രിഗറി' മമ്മൂട്ടിയുടെ മകനോടൊപ്പം എ.ബി.സി.ഡി.യില്‍

അനില്‍ പെണ്ണുക്കര Published on 17 October, 2012
അമേരിക്കന്‍ മലയാളികളുടെ സ്വന്തം 'ഗ്രിഗറി' മമ്മൂട്ടിയുടെ മകനോടൊപ്പം എ.ബി.സി.ഡി.യില്‍
ഒരു കലാകാരന് ഒരു മികച്ച തുടക്കം ലഭിക്കുക എന്നതാണ് പ്രധാനം എന്ന് അഴീക്കോട് മാഷ് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ അക്ഷരക്കാഴ്ചകളുടെ ആരാധനകനായിരുന്നു ഞാന്‍. ഒരു പക്ഷേ അമേരിക്കന്‍ മലയാളികളുടെ പൊങ്ങച്ചങ്ങളും മറ്റും അടുത്തറിയാവുന്ന ഒരാളെന്ന നിലയിലാവണം ആ സീരിയലിനെ ഞാന്‍ ആസ്വദിച്ചത്. അന്നേ മനസില്‍ കുറിച്ചതാണ് 'ഗ്രിഗറി' മലയാള സിനിമയുടെ ഭാഗമാക്കുമെന്ന്. ജഗദീഷിനൊരു പിന്‍ഗാമി എന്ന് പലപ്പോഴും മനസ് പറഞ്ഞിട്ടുണ്ട് ഗ്രിഗറിയെ കുറിച്ച്. എന്തായാലും മമ്മൂട്ടിക്ക് ബെസ്റ്റ് ആക്ടറിലൂടെ ഒരു ബ്രേക്ക് നല്‍കിയ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പുതിയ സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനോടൊപ്പം തുല്യമായ ഒരു വേഷത്തില്‍ നമ്മുടെ ഗ്രിറിഗിറിയെത്തുമ്പോള്‍ നര്‍മ്മത്തിന്റെ മേമ്പൊടിക്ക് സുരാജിനുശേഷം മലയാളത്തില്‍ ഈ കൊച്ചു ചെറുപ്പക്കാരനുമുണ്ടാകും എന്നത് ഉറപ്പ്.

അക്കരക്കാഴ്ചയുടെ ശക്തിയാണിത്. വേണ്ടതരത്തില്‍ അമേരിക്കന്‍ മലയാള സംഘടനകളോ, പ്രസ്ഥാനങ്ങളോ ആദരിക്കാതെ പോയ കുറേ കലാകാരന്‍മാരായിരുന്നു അക്കരക്കാഴ്ചയ്ക്ക് പിന്നില്‍. നാട്ടിലെത്തി പണം മുടക്കി അവാര്‍ഡുകള്‍ സംഘടിപ്പിക്കാന്‍ അവര്‍ക്കും സാധിക്കുമായിരുന്നു. അവരാരും അതിന് തുനിഞ്ഞില്ല. ഒരു യഥാര്‍ത്ഥകലാകാരന് അതിന് സാധിക്കില്ല എന്നതാണ് സത്യം. എന്തായാലും നാളെ ഫൊക്കാനയും, ഫോമയും, ലാനയും, ഹിന്ദുക്കളും, ക്രിസ്ത്യാനികളും 'ഗ്രിഗറി'യെ വെറുതെ വിടില്ല. തെല്ലൊരഹങ്കാരത്തോടെ
'ഗ്രിഗിറി' നമ്മുടെ സ്വന്തം എന്ന് വിളിച്ചു കൂവും തീര്‍ച്ച.

ഫെയ്‌സ് ബുക്കില്‍ ഗ്രിഗറിയുടെ ചിത്രം പേസ്റ്റ് ചെയ്തു മറ്റൊരു അറിയപ്പെടാതെ പോയ കലാകാരന്‍ , സുനില്‍ ട്രൈസ്റ്റാറിന് നന്ദി…നമ്മുടെ ഗ്രിഗറിക്ക് ആശംസകളും പ്രാര്‍തഥനകളും.
അമേരിക്കന്‍ മലയാളികളുടെ സ്വന്തം 'ഗ്രിഗറി' മമ്മൂട്ടിയുടെ മകനോടൊപ്പം എ.ബി.സി.ഡി.യില്‍അമേരിക്കന്‍ മലയാളികളുടെ സ്വന്തം 'ഗ്രിഗറി' മമ്മൂട്ടിയുടെ മകനോടൊപ്പം എ.ബി.സി.ഡി.യില്‍അമേരിക്കന്‍ മലയാളികളുടെ സ്വന്തം 'ഗ്രിഗറി' മമ്മൂട്ടിയുടെ മകനോടൊപ്പം എ.ബി.സി.ഡി.യില്‍അമേരിക്കന്‍ മലയാളികളുടെ സ്വന്തം 'ഗ്രിഗറി' മമ്മൂട്ടിയുടെ മകനോടൊപ്പം എ.ബി.സി.ഡി.യില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക