Image

ജീവിതം ഒരു നാടകമാണ്‌: ജയപ്രകാശ്‌ കുളൂര്‍

സിദ്ധിഖ്‌ വലിയകത്ത്‌ Published on 16 October, 2012
ജീവിതം ഒരു നാടകമാണ്‌: ജയപ്രകാശ്‌ കുളൂര്‍
കുവൈറ്റ്‌: നാടകം ചെയ്യുന്നത്‌ ജീവിതത്തില്‍ അഭിനയിക്കാതിരിക്കാനാണെന്ന്‌ പ്രമുഖ നാടകകൃത്ത്‌ അഡ്വ. ജയപ്രകാശ്‌ കുളൂര്‍. കല കുവൈറ്റിന്റെ ഏകാംഗ നാടക മത്സരത്തില്‍ മുഖ്യ വിധികര്‍ത്താവായി എത്തിയ അദ്ദേഹത്തിന്‌ വനിതാവേദി കുവൈറ്റ്‌ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രായോഗിക ജീവിതത്തില്‍ ഒരാളെ കണ്‌ടുതുടങ്ങിയാല്‍ അഭിനയം ആരംഭിച്ചു. ഒറ്റക്ക്‌ ഇരിക്കുമ്പോള്‍ മാത്രമാണ്‌ നാം അഭിനയിക്കാതിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാരുതി കാറില്‍ തുടങ്ങി ബിഎംഡബ്ല്യുവില്‍ അവസാനിക്കുന്ന ജീവിത വീക്ഷണമാണ്‌ മലയാളി വച്ചുപുലര്‍ത്തുന്നത്‌. ജീവിതം ഒരു നാടകമാണ്‌ എന്ന പഴമൊഴി യാഥാര്‍ഥ്യമാണെന്നും ജയപ്രകാശ്‌ പറഞ്ഞു.

വനിതാവേദി പ്രസിഡന്റ്‌ വത്സമ്മ ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. സാം പൈനുംമൂട്‌, ജെ. സജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്യാമള നാരായണന്‍ സ്വാഗതവും ടോളി പ്രകാശ്‌ നന്ദിയും പറഞ്ഞു.
ജീവിതം ഒരു നാടകമാണ്‌: ജയപ്രകാശ്‌ കുളൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക