Image

കാന്‍‌ബറയില്‍ മോഹന്‍ലാല്‍ ചിത്രം 'റണ്‍‌ബേബി റണ്‍' ഒക്‌ടോബര്‍ 21 ന്

ജിന്‍സന്‍ കുരിയന്‍ Published on 14 October, 2012
കാന്‍‌ബറയില്‍ മോഹന്‍ലാല്‍ ചിത്രം 'റണ്‍‌ബേബി റണ്‍' ഒക്‌ടോബര്‍ 21 ന്
കാന്‍ബറ: ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ മോഹന്‍ലാല്‍ - ജോഷി ടീമിന്റെ 'റണ്‍‌ബേബി റണ്‍' പ്രദര്‍ശിപ്പിക്കുന്നു. മലയാളികളുടെ നേതൃത്വത്തിലുള്ള കാന്‍ബറ സിനി വേള്‍‌ഡാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഒക്‌ടോബര്‍ 21 ഞായറാഴ്‌ച രാവിലെ 11 മണിയ്‌ക്ക് ഫെല്ലോസ് റോഡിലുള്ള ഓസ്‌ട്രേലിയന്‍ നാഷ്‌ണല്‍ യൂണി‌വേഴ്‌സിറ്റിയുടെ കൂംബ്‌സ് തീയ്യേറ്ററിലാണ് (Coombs Theatre, Fellows Road, ANU) 'റണ്‍‌ബേബി റണ്‍' പ്രദര്‍ശിപ്പിക്കുന്നത്.

തകര്‍പ്പന്‍ സിനിമയുടെ ചേരുവകള്‍ ചാലിച്ച് ഒരു ക്ലീന്‍ എന്റര്‍‌ടെയ്‌നറായിട്ടാണ് ജോഷി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു സീനിയര്‍ സം‌വിധായകന്‍ കാലത്തിന്റെ മാറ്റങ്ങള്‍ കണ്ടറിഞ്ഞ്, കരുതലോടെ കഥ പറഞ്ഞ സിനിമയാണിത്. ഒരു മികച്ച കോമഡി ത്രില്ലര്‍ കൂടിയായ ഈ ചിത്രത്തില്‍ വേണു എന്ന ടി.വി കാമറാമാന്‍ ആയി മോഹല്‍ ലാല്‍ വേഷമിടുന്നു. അമലാ പോള്‍, ബിജു മേനോന്‍, സായ് കുമാര്‍, സിദ്ദിക്ക്, ഷമ്മി തിലകന്‍, വിജയരാഘവന്‍ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍ .പ്രദര്‍ശന ദിവസം ടിക്കറ്റുകള്‍ കൗണ്ടറില്‍ ലഭിക്കും. മുതിര്‍ന്ന പൗരന്‍‌മാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ കുറവ് ഉണ്ടായിരിക്കുമെന്നും, മിതമായ നിരക്കില്‍ നാടന്‍ ചിക്കന്‍ ബിരിയാണി കൗണ്ടറില്‍ ലഭ്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Venue: Coombs Theatre, Fellows Road, ANU
Time: October 21 sunday 11am

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബെന്നി കണ്ണമ്പുഴ : 0469 658 968

ആന്റണി പൗലോസ് : 0426 506 603

ജെയ്‌സണ്‍ : 0470 206 998

അനില്‍ രാജ് : 0469 422 107

ഷാജു മച്ചും‌പുറത്ത് : 0404 837 234

 റിപ്പോര്‍ട്ട്: ജിന്‍സന്‍ കുരിയന്‍
കാന്‍‌ബറയില്‍ മോഹന്‍ലാല്‍ ചിത്രം 'റണ്‍‌ബേബി റണ്‍' ഒക്‌ടോബര്‍ 21 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക