പിള്ളത്തൊട്ടില്‍ (കവിത: പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
Published on 14 October, 2012
അച്ഛന്റെ പതിനാറാം അടിയന്തിരസദ്യയ്ക്കു
പിന്നെ അവന്റെ അമ്മ വെളുത്ത കൈലേസിന്റെ ചുളിഞ്ഞ
കോണുകളില്‍ പച്ചനൂല്കൊണ്ട് ചിനക്കി ചിനക്കി പനന്തത്തയെ വരയാന്‍
തുടങ്ങി - ലിപ്സ്റ്റിക്ക് ഉണങ്ങാന്‍ കാക്കാത്ത തത്തയുടെ ചുവന്ന
ചുണ്ടുകള്‍ തുന്നിച്ചേര്‍ത്തു: ഒന്നുമറിയാതെ മുലക്കുപ്പി
നുകര്‍ന്ന് യാന്ത്രികമായ് ഘടികാരത്തിന്റെ സക്കന്‍ഡ് സൂചിയുടെ ടിക്
ടിക് വെടികള്ക്കായ് കാതോര്‍ത്ത അവന്, വരണ്ട നൂലില്‍ ചില്ലുപൊടി
തേച്ച്, തെന്നിപ്പറക്കുന്ന പട്ടങ്ങളുടെ വാലറ്റം മുറിക്കുന്ന
വിദ്യയോര്മ്മിച്ച് വളരാനുള്ള വിദ്യ ഉപാസിച്ചു കിടന്നു!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല