Image

ആത്മഹത്യകള്‍ തടയാന്‍ പ്രവാസി കുടുംബ സൗഹൃദങ്ങള്‍ മെച്ചപ്പെടണം: രമേശ്‌ ചെന്നിത്തല

Published on 13 October, 2012
ആത്മഹത്യകള്‍ തടയാന്‍ പ്രവാസി കുടുംബ സൗഹൃദങ്ങള്‍ മെച്ചപ്പെടണം: രമേശ്‌ ചെന്നിത്തല
ദുബായ്‌ : ഗള്‍ഫ്‌ മലയാളികള്‍ക്കിടയില്‍ വര്‍ദ്ധിച്ച്‌ വരുന്ന ആത്മഹത്യകള്‍ തടയാന്‍, മലയാളി കുടുംങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന്‌ കെ പി സി സി പ്രസി ഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.

യു.എ. ഇയിലെ മാവേലിക്കര നിവാസികളുടെ കൂട്ടായ്‌മയായ നോണ്‍ റെസിഡന്‍സ്‌ മാവേലിക്കര അസോസിയേഷന്‍ (നോര്‍മ-യു എ ഇ) പത്താം വാര്‍ഷികവും ഓണാഘോഷവും ഉദ്‌ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹവും വിശ്വാസവും സൗഹൃദവും കൂടുതല്‍ വീണ്ടെടുക്കണം. ലോകരാജ്യങ്ങളില്‍ പടര്‍ന്ന്‌ പിടിച്ച സാമ്പത്തിക മാന്ത്യം, ഗള്‍ഫിലെ ജീവിത ശൈലിയെയും മാറ്റി മറിച്ചു. ഇതിനെതിരെ കുടുംബ കൂട്ടായ്‌മകള്‍ വര്‍ദ്ധിക്കണമെന്നും കെ പി സി സി പ്രസിഡന്റ്‌ പറഞ്ഞു.

നോര്‍മ പ്രസിഡന്റ്‌ സി കെ പി കുറുപ്പ്‌ അധ്യക്ഷത വഹിച്ചു. മാവേലിക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ കെ ആര്‍ മുരളീധരന്‍, മുഖ്യാതിഥിയായിരുന്നു. മാവേലിക്കര സ്വദേശിയും പ്രശസ്‌ത കാര്‍ഡിയോളജിസ്റ്റുമായ പത്മവിഭൂഷന്‍ ഡോ. എം. എസ്‌ വല്യത്താനെ `പ്രൈഡ്‌ ഓഫ്‌ മാവേലിക്കര' അവാര്‍ഡ്‌ നല്‍കി ആദരിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മാവേലിക്കര നിവാസികളായ പി വി രാധാകൃഷ്‌ണന്‍ പിള്ള, ജി. മോഹന്‍ദാസ്‌, ഡോ.വിശ്വനാഥന്‍, ജോണ്‍ മത്തായി, വിജു വി. നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ആത്മഹത്യകള്‍ തടയാന്‍ പ്രവാസി കുടുംബ സൗഹൃദങ്ങള്‍ മെച്ചപ്പെടണം: രമേശ്‌ ചെന്നിത്തല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക