അബുദാബി: അബുദാബി ചലച്ചിത്രമേളക്ക് തുടക്കമായി. പത്തുദിവസങ്ങളിലായി നടക്കുന്ന
മേളയില്‍ ലോകോത്തര ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. മേളയുടെ ഉദ്‌ഘാടന ചടങ്ങില്‍
യുഎഇ വിദ്യാഭ്യാസ ശാസ്‌ത്ര ഗവേഷണ മന്ത്രി ഷെയ്‌ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍
നഹ്യാന്‍, ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗീയര്‍, നിര്‍മാതാക്കളായ മുഹമ്മദ് അല്‍
തുര്‍ക്കി, ബ്രയന്‍ യങ് തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി.
അറബ്
സിനിമാ മേഖലയെ പ്രതിനിധീകരിച്ച് മെന്നാ ഷെലബി, ബാസെം സമ്ര, എല്‍ഹാം ഷാഹിന്‍,
കാര്‍മെന്‍ ലെബോസ്, ജമാല്‍ സുലൈമാന്‍, ബാസെല്‍ ഖയാത്, ഹാത്തെം അലി തുടങ്ങിയവര്‍
പങ്കെടുത്തു.
ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നും
നൂറുകണക്കിനു താരങ്ങളുടെ സാന്നിധ്യം ചടങ്ങിന് പൊലിമ പകര്‍ന്നെങ്കിലും
മുഖ്യാതിഥിയുടെ തിളക്കത്തോടെ നിറഞ്ഞുനിന്നതു മലയാളത്തിന്റെ മഹാനടന്‍
മമ്മൂട്ടിയാണ്.