Image

എല്ലാ സിനിമയിലും ഷര്‍ട്ട് അഴിക്കാനില്ല: പൃഥ്വി

Published on 12 October, 2012
എല്ലാ സിനിമയിലും ഷര്‍ട്ട് അഴിക്കാനില്ല: പൃഥ്വി
അയ്യ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ മലയാളത്തിലെ യുവനടന്‍ പൃഥ്വിരാജിന് ഒരു വിളിപ്പേര് കിട്ടി, ബ്‌ളാക്ക് സല്‍മാന്‍ ഖാന്‍ (ഇരുണ്ട സല്‍മാന്‍ എന്നാ മലയാളീകരിച്ച് പറയാം). അയ്യയില്‍ പൃഥ്വിയുടെ സിക്‌സ്പാക്ക് മസില്‍ പ്രദര്‍ശനവും ഉണ്ട്. 

എന്നാല്‍ ഇനിയുള്ള എല്ലാ സിനിമകളിലും താന്‍ ഷര്‍ട്ട് ഊരുമെന്ന് ആരും കരുതരുതെന്നാണ് പൃഥ്വി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഒരു ഐറ്റം ബോയ് എന്ന നിലയില്‍ കാണുന്നത് സന്തോഷകരം തന്നെ. എന്നാല്‍ അതിനും അപ്പുറത്ത് എന്നില്‍ ഒരു നടനുണ്ടെന്ന കാര്യം മറക്കരുത് പൃഥ്വിരാജ് പറയുന്നു. 

തെന്നിന്ത്യയില്‍ എണ്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബോളിവുഡില്‍ പുതിയൊരു ഇമേജോടെയാണ് എത്തുന്നത്. ഹിന്ദി സിനിമാ പ്രേക്ഷകര്‍ക്ക് താനൊരു പുതുമുഖമാണെന്നും പൃഥ്വി വ്യക്തമാക്കുന്നു. 

ഔറംഗസേബ് എന്ന മറ്റൊരു ഹിന്ദി ചിത്രത്തിലും പൃഥ്വിക്ക് വേഷം ലഭിച്ചു കഴിഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക