Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ നിന്നും `വിസ്‌കോദര്‍ശന്‍-2011'

Published on 20 August, 2011
ഷിക്കാഗോ സെന്റ്‌ മേരീസില്‍ നിന്നും `വിസ്‌കോദര്‍ശന്‍-2011'
ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ ഇടവകയുടെ ആഭിമുഖ്യത്തില്‍ ``വിസ്‌കോദര്‍ശന്‍ 2011'' നടത്തപ്പെടുന്നു. അമേരിക്കയിലെ പുരാതനവും, സാംസ്‌ക്കാരികവുമായി മുന്നിട്ടുനില്‍ക്കുന്ന വിസ്‌കോണ്‍സില്‍ എന്ന സംസ്ഥാനത്തിലെ പുരാത മ്യൂസിയങ്ങളും സാംസ്‌ക്കാരിക വിസമയങ്ങളെയും തൊട്ടറിയുന്നതിനായി നൂറ്‌ അംഗസംഘം യാത്രയാകുന്നു. സെപ്‌റ്റംബര്‍ 5-ാം തീയതി തിങ്കളാഴ്‌ച രാവിലെ 6 മണിക്ക്‌ പുറപ്പെടുന്ന സംഘം വിസ്‌കോണ്‍സിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം വൈകിട്ട്‌ തിരിച്ചെത്തുന്നതായിരിക്കും.

ഉല്ലാസവും പഠനവും ലക്ഷ്യമിട്ടിരിക്കുന്ന വിസ്‌കോദര്‍ശന്‌ വളരെ മനോഹരമായ പ്രതികരണമാണ്‌ ഇടവകാംഗങ്ങളില്‍നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്‌. വളരെ വ്യത്യസ്‌തമായ ഈ യാത്രയ്‌ക്ക്‌ നൂറ്‌ അംഗങ്ങള്‍ക്കൊണ്ട്‌ നിജപ്പെടുത്തിയിരിക്കുകയാണ്‌. വിസ്‌കോ ദര്‍ശനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പോള്‍സണ്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, സാജു കണ്ണമ്പള്ളി, ജോയി ചെമ്മാച്ചേല്‍ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്‌. സെന്റ്‌ മേരീസ്‌ ഇടവകയുടെ വളര്‍ച്ചയ്‌ക്ക്‌ `വിസ്‌കോദര്‍ശന്‍' പോലുള്ള വ്യത്യസ്‌തമായ ആശയങ്ങള്‍ക്ക്‌ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു എന്നത്‌ ഒരു വസ്‌തുതയാണ്‌ എന്ന്‌ വികാരി ഫാ. എബ്രാഹം മുത്തോലത്ത്‌ അഭിപ്രായപ്പെട്ടു.

രണ്ട്‌ ഗ്രൂപ്പായി നൂറില്‍പരം വരുന്ന യാത്രാ ടീമിന്‌ ഫാ. സജി പിണര്‍കയിലും സി. സേവ്യറും നേതൃത്വം നല്‍കും. `വിസ്‌കോ ദര്‍ശന്‍ 2011' ന്‌ പോള്‍സണ്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, സാജു കണ്ണമ്പള്ളി, റോയി നെടുംചിറ, തീര്‍ത്ഥാടക മിനിസ്‌ട്രി കോര്‍ഡിനേറ്റ്‌ ജോയി ചെമ്മാച്ചേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഇനിയും ഈ `വിസ്‌കോദര്‍ശന്‍' സംഘത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 847-791-1824, 312-560-1600, 847-207-1274 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്‌.

റിപ്പോര്‍ട്ട്‌ : സാജു കണ്ണമ്പള്ളി
ഷിക്കാഗോ സെന്റ്‌ മേരീസില്‍ നിന്നും `വിസ്‌കോദര്‍ശന്‍-2011'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക