Image

മായാവിശ്വനാഥിന്റെ പേരില്‍ ഫേസ്‌ബുക്കില്‍ വ്യാജ അക്കൗണ്ട്‌: യുവാവ്‌ അറസ്റ്റില്‍

Published on 11 October, 2012
മായാവിശ്വനാഥിന്റെ പേരില്‍ ഫേസ്‌ബുക്കില്‍ വ്യാജ അക്കൗണ്ട്‌: യുവാവ്‌ അറസ്റ്റില്‍
തിരുവനന്തപുരം : സിനിമസീരിയല്‍ നടി മായാവിശ്വനാഥിന്റെ പേരില്‍ ഫേസ്‌ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയ യുവാവ്‌ അറസ്റ്റിലായി. പത്തനാപുരം സ്വദേശി ജിജോ (19)യാണ്‌ മായാവിശ്വനാഥിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത്‌. ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ്‌ പ്രതിയെ കണ്ടെത്താനായതെന്ന്‌ പൊലീസ്‌ ഹൈടെക്‌ സെല്‍ പറഞ്ഞു.

നടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച ജിജോ സ്‌ത്രീകളെ സുഹൃത്തുക്കളാക്കി രാത്രികാലങ്ങളില്‍ ഇവരുമായി ചാറ്റ്‌ ചെയ്യുകയായിരുന്നു. വ്യാജ പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും നടി ഇത്‌ ആദ്യം അവഗണിക്കുകയായിരുന്നു. എന്നാല്‍ അടുത്ത സുഹൃത്തുക്കളില്‍ പലരും പരാതിയുമായി തന്റെ പക്കലെത്തിയതോടെയാണ്‌ ഒരു വര്‍ഷം മുന്‍പ്‌ ഹൈടെക്‌ സെല്ലില്‍ പരാതി നല്‍കിയത്‌.
മായാവിശ്വനാഥിന്റെ പേരില്‍ ഫേസ്‌ബുക്കില്‍ വ്യാജ അക്കൗണ്ട്‌: യുവാവ്‌ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക