Image

കന്നഡ നടി ഹേമശ്രീയുടെ മരണം: ഭര്‍ത്താവ്‌ അറസ്റ്റില്‍

Published on 10 October, 2012
കന്നഡ നടി ഹേമശ്രീയുടെ മരണം: ഭര്‍ത്താവ്‌ അറസ്റ്റില്‍
ബാംഗ്ലൂര്‍: കന്നഡ നടി ഹേമശ്രീയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട്‌ ഭര്‍ത്താവും ജനതാദള്‍ നേതാവുമായ സുരേന്ദ്രബാബുവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

കഴിഞ്ഞ ചൊവ്വാഴ്‌ച ആന്ധ്രാപ്രദേശില്‍ നിന്ന്‌ ഷൂട്ടിങ്‌ കഴിഞ്ഞ്‌ ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലേക്ക്‌ വരുംവഴി അനന്തപൂരില്‍ വെച്ച്‌ ഹേമശ്രീക്ക്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുവരികയായിരുന്നുവെന്ന്‌ സുരേന്ദ്ര ബാബു പറയുന്നു.

മൂന്നരയോടെ ആശുപത്രിയിലെത്തിച്ചെ ഹേമശ്രീ രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ മരിച്ചുവെന്നാണ്‌ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരിയ്‌ക്കുന്നത്‌. എന്നാല്‍ ആശുപത്രിയില്‍ വച്ച്‌ ഹേമശ്രീ മരിച്ചുവെന്ന നിലപാടിലാണ്‌ സുരേന്ദ്ര ബാബു.

2011 ജൂണിലാണ്‌ ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്‌. തന്നെ വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും സുരേന്ദ്രബാബുവിനൊപ്പം കഴിയാന്‍ പറ്റില്ലെന്നും കാണിച്ച്‌ അന്ന്‌ ഹേമശ്രീ ബാംഗ്ലൂര്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ ഇരുവര്‍ക്കും കൗണ്‍സിലിങ്‌ നടത്തിയതിന്‌ ശേഷമാണ്‌ ഒന്നിച്ചു താമസം തുടങ്ങിയത്‌.
കന്നഡ നടി ഹേമശ്രീയുടെ മരണം: ഭര്‍ത്താവ്‌ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക