ഡാലസ് : മലങ്കര ആര്‍ച്ച് ഡയോസിസ് സിറിയന്‍
ഓര്‍ത്തഡോക്സ് ചര്‍ച്ച് സതേണ്‍ റീജിയന്റെയും സെന്റ് മേരീസ് വിമന്‍സ്
ലീഗിന്റെയും, സെന്റ് പോള്‍സ് ഫെലോഷി പ്പിന്റെയും ആഭിമുഖ്യത്തില്‍ ഏകദിന
സെമിനാറും ധ്യാനവും ഡാലസ് സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ 27 ശനിയാഴ്ച നടത്തപ്പെടുന്നു.
രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന സെമിനാറില്‍ ഹൂസ്റ്റണ്‍, ഒക്കലഹോമ, ഡാലസ്
എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുളള പ്രതിനിധികള്‍
പങ്കെടുക്കും.
''നിങ്ങളെ തന്നെ ശുദ്ധീകരിപ്പിന്‍, യഹോവ നാളെ നിങ്ങളുടെ
ഇടയില്‍ അതിശയം പ്രവര്‍ത്തിക്കും" യോശുവ : 3-5 എന്നതായിരിക്കും സെമിനാറിലെ
ചിന്താവിഷയം.
സുവിശേഷ പ്രസംഗകരായ റവ. ഫാ. സാജു ജോര്‍ജ് (ഒക്കലഹോമ), റവ. ഫാ. പോള്‍
വര്‍ഗീസ് (ഹൂസ്റ്റണ്‍), റവ. ഫാ. സജി കുര്യാക്കോസ് (ഹൂസ്റ്റണ്‍) എന്നിവര്‍
ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. ഉച്ചക്കുശേഷം നടക്കുന്ന ഗ്രൂപ്പ്
ചര്‍ച്ചക്ക് ഭദ്രാസന ജോയിന്റ് സെക്രട്ടറി റവ. ഫാ. പോള്‍ തോട്ടക്കാട്,
റീജിയനല്‍ കോര്‍ഡിനേറ്റര്‍മാരായ ലൂസി പൈലി (ഹൂസ്റ്റണ്‍), ബേബി പുരവത്ത്
(ഡാലസ്) എന്നിവര്‍ നേതൃത്വം നല്‍കും. ഡാലസ് സെന്റ് ഇഗ്നേഷ്യസ് പള്ളിയുടെ
ഗായകസംഘം ഭക്തിഗാനങ്ങള്‍ ആലപിക്കും. വിവിധ പള്ളികളിലെ അംഗങ്ങളെ
പങ്കെടുപ്പിച്ചുകൊണ്ടുള്ള ബൈബിള്‍ ക്വിസും നടത്തപ്പെടും.
സെന്റ് ഇഗ്നേഷ്യസ് പള്ളി വികാരി റവ. ഫാ. മാത്യു കാവുങ്കല്‍, സെക്രട്ടറി
അച്ചു ഫിലിപ്പോസ്, കോര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് കറുത്തേടത്ത് , മേഴ്സി
അലക്സ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു
വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ. ഫാ. മാത്യു കാവുങ്കല്‍ (വികാരി) - 972-246-7104
ജോര്‍ജ് കറുത്തേടത്ത് ( കോര്‍ഡിനേറ്റര്‍ ) -4 69-774-7017
മേഴ്സി അലക്സ് ( കോര്‍ഡിനേറ്റര്‍ )- 469-569-4258
റവ.ഫാ. മാത്യുസ് കാവുങ്കല്‍, റവ. ഫാ. സാജു ജോര്‍ജ്, റവ. ഫാ. സജി കുറിയാക്കോസ്, റവ.ഫാ. പോള്‍ വര്‍ഗീസ്, റവ.ഫാ.പോള്‍ തോട്ടകാട്