Image

പതിനഞ്ചുകാരന്റെ ചൂണ്ടയില്‍ 458 പൗണ്ടുള്ള മത്സ്യം കുടുങ്ങി

പി.പി.ചെറിയാന്‍ Published on 20 August, 2011
പതിനഞ്ചുകാരന്റെ ചൂണ്ടയില്‍ 458 പൗണ്ടുള്ള മത്സ്യം കുടുങ്ങി
മാസ്സചൂസെറ്റ്‌സ് (Massachusets): ന്യൂബറിപോര്‍ട്ടില്‍ ചൊവ്വാഴ്ച മീന്‍ പിടിക്കുന്നതിനെ പതിനഞ്ചു വയസ്സുക്കാരനായ ഈതന്‍ ലിന്‍ചിന്റെ ചൂണ്ടയില്‍ 12 അടി നീളവും 458 പൗണ്ട് തൂക്കവുമുള്ള വമ്പന്‍ നീല സ്രാവ് മത്സ്യം കുടുങ്ങി.

മീന്‍ പിടിക്കുന്നതില്‍ ഒരു പുതിയ റിക്കാര്‍ഡാണ് സംസ്ഥാനത്ത് ഇതോടെ സൃഷ്ടിക്കപ്പെട്ടത്. ഇതിനുമുമ്പ് 1996 ല്‍ 454 പൗണ്ടുള്ള മത്സ്യമായിരുന്നു നിലവിലുള്ള റിക്കാര്‍ഡ്.

ഈതന്‍ ലിന്‍ച്ചും കൂട്ടുക്കാരായ വിദ്യാര്‍ത്ഥികളും ഒന്നിച്ചു തീരദേശ ഗവേഷണങ്ങള്‍ക്കായുള്ള ബോട്ടുയാത്രയിലാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.

ഇതുവരേയും എന്റെ ചൂണ്ടയില്‍ 20 പൗണ്ടിലധികം വരുന്ന മത്സ്യം കുരുങ്ങിയിട്ടില്ല. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമാണ് ഈതന്‍ പറഞ്ഞു.

മുപ്പതു മിനിട്ടുനേരത്തെ ഭഗീരഥ പ്രയത്‌നം കൊണ്ടാണ് എല്ലാവരും ചേര്‍ന്ന് മത്സ്യത്തെ കരയിലേയ്ക്കടുപ്പിച്ചത്. അളവും, തൂക്കവും രേഖപ്പെടുത്തി. പടങ്ങള്‍ എടുത്തതിന് ശേഷം നിയമമനുസരിച്ച് മത്സ്യത്തെ കടലിലേക്ക് തന്നെ തിരിച്ചുവിട്ടു.
പതിനഞ്ചുകാരന്റെ ചൂണ്ടയില്‍ 458 പൗണ്ടുള്ള മത്സ്യം കുടുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക