Image

അപൂര്‍വ്വ ഫംഗസ്‌ മെനെന്‍ജൈറ്റിസ്‌ രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുക

ജയിന്‍ മുണ്ടയ്‌ക്കല്‍ Published on 09 October, 2012
അപൂര്‍വ്വ ഫംഗസ്‌ മെനെന്‍ജൈറ്റിസ്‌ രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുക
താമ്പാ: ഭീകരമായ വൈറസ്‌ മെനെന്‍ജൈറ്റിസിനെപ്പോലെയോ, ബാക്ടീരിയ ബാധിച്ചുണ്ടാകുന്ന മെനെന്‍ജൈറ്റിസ്‌ രോഗത്തെപ്പോലെയോ അതിവേഗം പകരുന്നതല്ലെങ്കിലും നടുവിന്‌ വേദനയ്‌ക്ക്‌ കുത്തിവയ്‌പ്പുനടത്തുന്നവര്‍ ഫംഗസ്‌ മെനെന്‍ജൈറ്റിസിനെ കാര്യമായിട്ടുതന്നെ ശ്രദ്ധിക്കണമെന്ന്‌ യു. എസ്‌. ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അട്‌മിനിസ്‌ട്രറേഷന്‍ (FDA) ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഫ്‌ലോറിഡാ, ടെന്നിസി, നോര്‍ത്ത്‌ കരോലിന, ഇന്ത്യാന, മിഷിഗന്‍, വെര്‍ജീനിയ, മേരിലാന്‍ഡ്‌, മിനിസോട്ട, ഒഹായോ എന്നി സംസ്ഥാനങ്ങളിലാണ്‌ ഈ രോഗം കാണപ്പെട്ടത്‌. ഇത്‌ വരെ ഏഴു പേര്‍ മരിക്കുകയും അമേരിക്കയിലാകമാനം തൊണ്ണൂറ്റിയൊന്നു ആളുകള്‍ രോഗത്തിന്‌ അടിമകള്‍ ആകുകയും ചെയ്‌തിട്ടുണ്ട്‌.

`മീതയില്‍പ്രട്‌നിസൊലോണ്‍' എന്ന സ്റ്റീറോയിഡ്‌ ഉപയോഗിച്ചവര്‍ക്കാണ്‌ ഈ ഫംഗസ്‌ ബാധ ഉണ്ടായത്‌. നടുവിന്‌ വേദനയുള്ളവര്‍ക്ക്‌ കൊടുക്കുന്ന ഒരു വേദനാസംഹാരിയാണ്‌ ഈ മരുന്ന്‌. ഫ്രാമിന്‌ഹാമിലെ ന്യൂ ഇംഗ്ലണ്ട്‌ കൊമ്പൌണ്ടിംഗ്‌ സെന്റെറില്‍ ഉല്‌പാദിപ്പിച്ചതാണ്‌ ഈ മരുന്ന്‌. ഇരുപത്തിമൂന്നു സംസ്ഥാനങ്ങളിലായി എഴുപത്തിയഞ്ചു ക്ലിനിക്കുകളില്‍ ഈ മരുന്ന്‌ വിതരണം ചെയ്‌തിട്ടുണ്ട്‌.

അമിതമായ തലവേദന, ഛര്‍ദ്ദി, ഓക്കാനം, പനി എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ആരോഗ്യപരിപാലന രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

http://abcnews.go.com/Health/Wellness/rare-fungal-meningitis-outbreak-dead-91-cases-reported/story?id=17418298
അപൂര്‍വ്വ ഫംഗസ്‌ മെനെന്‍ജൈറ്റിസ്‌ രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക