ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് ഇന്ന് നെല്ലിക്കുന്നില്‍ യാത്രാമൊഴി
VARTHA
20-Aug-2011
VARTHA
20-Aug-2011

തൃശൂര്‍: കഴിഞ്ഞ ദിവസം ചെന്നൈയില്‍ അന്തരിച്ച പ്രശസ്‌ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍
മാസ്റ്റരുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് തൃശൂര്‍ നെല്ലിക്കുന്നില്‍
നടക്കും. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്ഥാന
സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് അന്ത്യകര്‍മങ്ങള്‍.
ചെന്നൈയിലെ പോരൂര്‍ കാട്ടുപാക്കത്തുള്ള വസതിയില്‍നിന്നു രാത്രി ഒമ്പതരയോടെ തൃശൂര്‍ നെല്ലിക്കുന്നത്തുള്ള തറവാട്ടു വീട്ടിലേക്കു മൃതദേഹമെത്തിച്ചു. മൃതദേഹം സംഗീതനാടക അക്കാദമിയുടെ കെ.ടി. മുഹമ്മദ് സ്‌മാരകഹാളില്‍ (റീജണല്‍ തിയറ്റര്‍) ഇന്നുരാവിലെ 10 മുതല്‍ 12 വരെ പൊതുദര്‍ശനത്തിനു വയ്‌ക്കും. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അന്ത്യോപചാരമര്‍പ്പിക്കാന്‍ സൗകര്യമുണ്‌ടായിരിക്കും.

മന്ത്രി കെ.പി.
മോഹനന്‍, എം.പി. വിന്‍സന്റ് എംഎല്‍എ തുടങ്ങിയവരും വിവിധ രംഗങ്ങളിലെ പ്രശസ്‌തരും
ചേലക്കോട്ടുകരയിലെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍.
ഫ്രാന്‍സിസ് ആലപ്പാട്ട് വീട്ടിലെത്തി ഒപ്പീസ് നടത്തി. നെല്ലിക്കുന്ന്
ചേലക്കോട്ടുകര തട്ടില്‍ വീട്ടില്‍ പരേതരായ ആന്റണിയുടെയും മേരിയുടെയും മകനാണു
ജോണ്‍സണ്‍. ഇടക്കൊച്ചി വലിയകത്തു വീട്ടില്‍ റാണിയാണു ഭാര്യ. മക്കള്‍: ഷാന്‍,
റെന്‍.
താന്‍ മരിച്ചാല്‍ നെല്ലിക്കുന്നില്‍ത്തന്നെ സംസ്‌കാരം നടത്തണമെന്ന് അദ്ദേഹം നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments