Image

അക്കാദമിക്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ മലയാളി വിദ്യാര്‍ഥിനിക്ക്‌

Published on 09 October, 2012
അക്കാദമിക്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ മലയാളി വിദ്യാര്‍ഥിനിക്ക്‌
അബൂദബി: വിദ്യാഭ്യാസ മികവിനുള്ള ശൈഖ ഫാത്തിമ ബിന്‍ത്‌ മുബാറക്‌ അക്കാദമിക്‌ എക്‌സലന്‍സ്‌ അവാര്‍ഡിന്‌ മലയാളി വിദ്യാര്‍ഥിനി മെഹ്നാസ്‌ അര്‍ഹയായി. യു.എ.ഇ ഉന്നത വിദ്യാഭ്യാസശാസ്‌ത്ര ഗവേഷണ മന്ത്രി ശൈഖ്‌ നഹ്യാന്‍ ബിന്‍ മുബാറക്‌ ആല്‍ നഹ്യാന്‍ മെഹ്നാസിന്‌ അവാര്‍ഡ്‌ സമ്മാനിച്ചു.
അബൂദബി ക്രേംബ്രിഡ്‌ജ്‌ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മെഹ്നാസ്‌ അബൂദബി അര്‍ബന്‍ പ്‌ളാനിങ്‌ കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ മഹ്മൂദ്‌ സേഠിന്‍െറയും അബൂദബി ഇത്തിസാലാത്തിലെ ഉദ്യോഗസ്ഥ ഖദീജ മഹ്മൂദിന്‍െറയും മകളാണ്‌.

ഈ വര്‍ഷത്തെ സ്റ്റുഡന്‍റ്‌ കൗണ്‍സില്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മെഹ്നാസ്‌ 2013 ജനുവരിയില്‍ ഹാര്‍വാര്‍ഡില്‍ നടക്കുന്ന മോഡല്‍ യുനൈറ്റഡ്‌ നേഷന്‍സ്‌ കോണ്‍ഗ്രസില്‍ 14 വിദ്യാര്‍ഥികളുടെ സംഘത്തെ നയിച്ച്‌ പങ്കെടുക്കും. 2011ല്‍ പാരിസ്‌ യു.എന്‍ ഓഫിസില്‍ നടന്ന സമാന പരിപാടിയിലും മെഹ്നാസ്‌ പങ്കെടുത്തിരുന്നു.
അക്കാദമിക്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ മലയാളി വിദ്യാര്‍ഥിനിക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക