Image

‘എയര്‍ കേരള’ പ്രവാസികള്‍ക്കുള്ള പ്രത്യുപകാരം- മന്ത്രി ഗണേഷ് കുമാര്‍

Published on 08 October, 2012
‘എയര്‍ കേരള’ പ്രവാസികള്‍ക്കുള്ള പ്രത്യുപകാരം- മന്ത്രി ഗണേഷ് കുമാര്‍
അജ് മാന്‍: കേരളത്തിന്‍െറ സാമ്പത്തിക പച്ചപ്പിനായി ഗള്‍ഫ് മലയാളി സമൂഹം നല്‍കിയ വലിയ സംഭാവനകള്‍ക്കുള്ള ചെറിയൊരു പ്രത്യുപകാരമാണ് നിര്‍ദിഷ്ട ‘എയര്‍ കേരള എയര്‍ലൈന്‍സ്’ എന്ന് കേരള വനം-കായിക മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞു. യാത്രാ ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് സുഖ യാത്ര ഉറപ്പാക്കുന്ന ജനകീയ എയര്‍ലൈന്‍സായിരിക്കും ‘എയര്‍ കേരള’. ‘എമര്‍ജിങ് കേരള’യിലൂടെ കേരളത്തില്‍ പുതിയൊരു വികസന സങ്കല്‍പത്തിന് തുടക്കമായിട്ടുണ്ട്. എല്ലാ തലങ്ങളിലും അഴിമതി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്ന സുതാര്യമായ ഭരണ നിര്‍മാണമാണ് കേരളത്തില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍െറ ദശവത്സരാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. നോര്‍ക്ക റൂട്സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്‍റ് കെ.വി. ബേബി അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ സാബു ചെറിയാന്‍, ഇബ്രാഹിം എളേറ്റില്‍, അഡ്വ. റഹ്മത്തുല്ല എന്നിവര്‍ സംസാരിച്ചു.
അജ്മാന്‍ ജവഹര്‍ പാലസില്‍ നടന്ന ചടങ്ങിനോടനുബന്ധിച്ച് ശിങ്കാരിമേളം, നാടന്‍ കലാരൂപങ്ങളുടെ പ്രദര്‍ശനം എന്നിവ അരങ്ങേറി.
‘എയര്‍ കേരള’ പ്രവാസികള്‍ക്കുള്ള പ്രത്യുപകാരം- മന്ത്രി ഗണേഷ് കുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക