Image

6,24,333 തീര്‍ത്ഥാടകര്‍ പുണൃനഗരിയിലെത്തി

ജാഫറലി പാലക്കോട്‌ Published on 08 October, 2012
6,24,333 തീര്‍ത്ഥാടകര്‍ പുണൃനഗരിയിലെത്തി
ജിദ്ദ: വിശുദ്ധ ഹജ്ജ്‌്‌ കര്‍മ്മത്തിന്‌ ഇനിയും 17 ദിവസത്തോളം ബാക്കിയിരിക്കെ കഴിഞ്ഞ ദിവസംവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പുണൃനഗരിയിലെത്തിയത്‌ 6,24,333 തീര്‍ത്ഥാടകരാണ്‌. ഇതില്‍ 6,14,177 തീര്‍ത്ഥാടകര്‍ വിമാനത്തിലും 3,074 തീര്‍ത്ഥാടകര്‍ കരമാര്‍ഗവും, 7082 തീര്‍ത്ഥാടകര്‍ കടല്‍ മാര്‍ഗവുമാണ്‌ എത്തിയതെന്ന്‌ പാസ്‌പോര്‍ട്ട്‌ ഡയറക്ടറേറ്റിലെ ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ മുഹമ്മദ്‌ അല്‍ ബിലൈഹിദ്‌ അറിയിച്ചു.

അതേസമയം പ്രവാചകന്‍ മുഹമ്മദ്‌ നബി അന്തൃവിശ്രമം കൊള്ളുന്ന മദിനയില്‍ കഴിഞ്ഞ ദിവസം മാത്രം എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ എണ്ണം 30,025 ആണ്‌. 30,076 തീര്‍്‌ഥാടകര്‍ മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം വിടവാങ്ങുകയും ചെയ്‌തു. ഈ വര്‍ഷത്തെ ഹജജ്‌ സീസണ്‍ ആരംഭിച്ചത്‌ മുതല്‍ ഇതുവരെയായി മദീനയില്‍ എത്തിയ മൊത്തം ഹാജിമാരുടെ എണ്ണം 4,58,488. ഇതില്‍ 2,11,716 തീര്‍ത്ഥാടകര്‍ ഇതുവരെയായി മദീനാ സന്ദര്‍ശനം പൂര്‍ത്തിയക്കി മദിനാ നഗരിയോട്‌ വിടവാങ്ങി. നിലവില്‍ 2,46,736 തീര്‍ത്ഥാടകരാണ്‌ മീനയില്‍ അവശേഷിക്കുന്നതെന്ന്‌ മദീനാ ഹജജ്‌ കമ്മിറ്റി സെക്രട്ടറിയേറ്റ്‌ അറിയിച്ചു.

ഇതിനിടെ മശാഇറുകളില്‍ ആഭൃന്തര ഹാജിമാര്‍ താമസിക്കുന്ന ടെന്റുകളുടെ സുരക്ഷയ്‌ക്ക്‌ പരിശീലനം സിദ്ധിച്ച 250 ഉദേൃാഗസ്ഥരെ നിയമിക്കും. ആഭൃന്തര ഹജജ്‌ കമ്പനികള്‍ നിയമിക്കുന്ന സുരക്ഷാ ഉദേൃാഗസ്ഥര്‍ക്ക്‌ സിവില്‍ ഡിഫന്‍സ്‌ ഡയറക്ടറേറ്റാണ്‌ പരിശീലനം നല്‍കിയിരിക്കുന്നത്‌. സൗദിയില്‍ 224 കമ്പനികള്‍ക്കാണ്‌ ആഭൃന്തര ഹജ്ജ്‌ തീര്‍ത്ഥാടനത്തിന്‌ അനുമതിയുള്ളത്‌.
6,24,333 തീര്‍ത്ഥാടകര്‍ പുണൃനഗരിയിലെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക