Image

കുവൈറ്റില്‍ സ്വദേശിവത്‌കരണം ഊര്‍ജിതമാക്കുന്നു

സലിം കോട്ടയില്‍ Published on 08 October, 2012
കുവൈറ്റില്‍ സ്വദേശിവത്‌കരണം ഊര്‍ജിതമാക്കുന്നു
കുവൈറ്റ്‌ സിറ്റി: സ്വദേശിവത്‌കരണം കൂടുതല്‍ ശക്തമാക്കുന്നതിന്‌ കുവൈറ്റ്‌ സര്‍ക്കാര്‍ നടപടി തുടങ്ങി. സ്വദേശികള്‍ക്ക്‌ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന്‌ വിദേശികള്‍ കൈയടക്കിയിരിക്കുന്ന സ്വകാര്യ മേഖലയില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഇതിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പദ്ധതിക്കും തൊഴില്‍ സാമൂഹിക മന്ത്രാലയം രൂപം നല്‍കിയിട്ടുണ്‌ട്‌. രാജ്യത്തെ സുപ്രധാന ധനമിടപാട്‌ സ്ഥാപനങ്ങളിലും എക്‌സ്‌ചേഞ്ച്‌ കമ്പനികളിലും നിശ്ചിതശതമാനം സ്വദേശികള്‍ക്ക്‌ തൊഴിലവസരം സൃഷ്ടിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പ്രാബല്യത്തിലുണെ്‌ടങ്കിലും കുവൈറ്റില്‍ സ്വദേശിവത്‌കരണം കാര്യമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനാലാണ്‌ കര്‍ശനമായ മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നിട്ടുള്ളത്‌.

തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാര്യക്ഷമതയോടെ നടപ്പില്‍ വരുത്തുന്നതിനുമായി രൂപവത്‌കരിച്ച സമിതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാനും സര്‍ക്കാര്‍ അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കി.

സ്വദേശികള്‍ക്ക്‌ വിദേശികളേക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കേണ്‌ടിവരുന്നതിനാലാണ്‌ ഇവരെ ഒഴിവാക്കി വിദേശികളെ കുറഞ്ഞ ശമ്പളത്തില്‍ സ്വകാര്യ കമ്പനികള്‍ നിയമിക്കുന്നത്‌. കൂടാതെ മനുഷ്യവിഭവശേഷി പുനഃക്രമീകരണ പദ്ധതി പ്രകാരം സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശി യുവതികള്‍ക്ക്‌ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്‌ട ബോധവത്‌കരണം ഊര്‍ജിതപ്പെടുത്തുന്നതിനും വകുപ്പുമന്ത്രി നിര്‍ദേശിച്ചു.

സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള സ്വദേശി വത്‌കരണത്തിന്റെ ഭാഗമായുള്ള ക്വാട്ട സമ്പ്രദായം പൂര്‍ണ രൂപത്തില്‍ പാലിക്കപ്പെടുന്നുണേ്‌ടാ എന്ന്‌ സ്വകാര്യ സ്ഥാപനരേഖകള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തുന്നതിനും നിര്‍ദേശമുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക