Image

ഗ്യാസ്‌ ട്രബിള്‍

Published on 08 October, 2012
ഗ്യാസ്‌ ട്രബിള്‍
പൊണ്ണത്തടിയും അമിതഭക്ഷണവും ഗ്യാസ്‌ട്രബിളുണ്ടാകുന്നതിന്‌ കാരണമാകുന്നു. അമിതഭക്ഷണംമൂലം ആമാശയം, കരള്‍, കിഡ്‌നി, കുടലുകള്‍ ഇവയുടെ പ്രവര്‍ത്തനം ക്ലേശകരമായി മാറുകയും ദഹനം അവതാളത്തിലാകുകയും ഭക്ഷണം വയറ്റില്‍ ചീഞ്ഞുതുടങ്ങുകയും ചെയ്യുന്നു.ആഹാരവസ്‌തുക്കള്‍ ശരിയായി പാകപ്പെടുത്താതിരുന്നാലും ഗ്യാസ്‌ട്രബിളുണ്ടാകാം. പയര്‍ വര്‍ഗ്ഗങ്ങള്‍, കാബേജ്‌, കോളിഫ്‌ളവര്‍ എന്നിവയും ഗ്യാസ്‌ ട്രബിള്‍ ഉണ്ടാക്കുന്നു.

ഗ്യാസ്‌ട്രബിളിന്‌ പ്രധാന കാരണം ഇന്നത്തെ സ്‌ത്രീകളില്‍ പൊതുവെ കാണുന്ന ഇരുന്നുള്ള ജോലിയും എക്‌സര്‍സൈസ്‌ ഇല്ലായ്‌മയും മറ്റുമാണ്‌.

പൊരിച്ച വിഭവങ്ങളും അധികവ്യഞ്‌ജനങ്ങളും ഒഴിവാക്കണം. എന്നാല്‍,വെളുത്തുള്ളി ഗ്യാസിനെ ശമിപ്പിക്കുന്നു. കുടിക്കുന്ന വെള്ളത്തിന്റെ അളവ്‌ കൂട്ടണം. സ്‌ട്രോവച്ച്‌ പാനീയങ്ങള്‍ കുടിക്കുന്നത്‌ ഒഴിവാക്കണം. സന്തോഷകരമായൊരന്തരീക്ഷത്തില്‍ സാവധാനം വേണം ഭക്ഷണം കഴിക്കുവാന്‍. ഉറങ്ങാന്‍പോകുന്നതിന്‌ ഒന്നുരണ്ടു മണിക്കൂര്‍ മുന്‍പുതന്നെ ഭക്ഷണം കഴിക്കുന്നതും ഗ്യാസ്‌ട്രബിള്‍ ഒഴിവാക്കാന്‍ സാധിക്കും.

1. വെളുത്തുള്ളി പാലില്‍ ചതച്ചിട്ട്‌ കാച്ചി രാത്രി ഭക്ഷണത്തിന്‌ ശേഷം പതിവായി കഴിക്കുക

2 .നന്നായി പുളിച്ച മോരില്‍ ജീരകം കലക്കി കുടിക്കുക

3 .നാലോ അഞ്ചോ വെളുത്തുള്ളി അല്ലി ചുട്ടത്‌ തിന്നുക

4 .കരിങ്ങാലി കാതല്‍ ചതച്ചിട്ട്‌ തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക

5 .വെളുത്തുള്ളി തൈരില്‍ അരിഞ്ഞിട്ട്‌ അല്‌പനെരത്തിന്‌ ശേഷം കഴിക്കുക ,ഗ്യാസ്‌ മൂലം വയര്‍ വീര്‍ക്കുന്നത്‌ പെട്ടെന്ന്‌ മാറും

6 .വെളുത്തുള്ളിയും കരിന്‌ചീരകവും ഓരോ സ്‌പൂണ്‍ വീതം ചതച്ചു വെള്ളം തിളപ്പിച്ചു ഇടയ്‌ക്കിടയ്‌ക്ക്‌ കുടിക്കുക

7 .കടുക്കാത്തോട്‌ പൊടിച്ചു അലിയിച്ചു ഇറക്കുക

8 .മുത്തങ്ങ ഇട്ടു തിളപ്പിച്ച വെള്ളം ഇടയ്‌ക്കിടയ്‌ക്ക്‌ കുടിക്കുക

9 . തേന്‍ ചേര്‍ത്ത വെള്ളം കുടിക്കുക

10 .മാതള നാരങ്ങതോട്‌ ഉണക്കി പൊടിച്ചു തേന്‍ ചേര്‍ത്ത്‌ അലിയിച്ചു ഇറക്കുക .
ഗ്യാസ്‌ ട്രബിള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക