Image

ഏലിക്കുട്ടി മാത്യു (പെണ്ണമ്മ) പ്ലാക്കല്‍ ബാള്‍ട്ടിമോറില്‍ നിര്യാതയായി

തോമസ്‌ പി. ആന്റണി Published on 20 August, 2011
ഏലിക്കുട്ടി മാത്യു (പെണ്ണമ്മ) പ്ലാക്കല്‍ ബാള്‍ട്ടിമോറില്‍ നിര്യാതയായി
ബാള്‍ട്ടിമോര്‍: പൗലോസ്‌ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (പെണ്ണമ്മ- 72) ബാള്‍ട്ടിമോറില്‍ നിര്യാതയായി. 1974-ല്‍ അമേരിക്കയിലെത്തിയ ഏലിക്കുട്ടി കോട്ടയം ചെങ്ങളം സ്വദേശിയാണ്‌. മകള്‍ റോസിലിനും ഭര്‍ത്താവ്‌ ടോണിയും ഇറ്റലിയിലാണ്‌.

ഓഗസ്റ്റ്‌ 21-ന്‌ ഞായറാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ 4112 ഓള്‍ഡ്‌ കൊളംബിയ പൈക്കില്‍ സ്ഥിതിചെയ്യുന്ന ഹാരി എച്ച്‌ വിറ്റ്‌സ്‌ ഫ്യൂണറല്‍ ഹോമില്‍ വ്യൂവിംഗ്‌ നടക്കും. 8.30-ന്‌ പ്രാര്‍ത്ഥനാ ശുശ്രൂഷ.

ഓഗസ്റ്റ്‌ 22-ന്‌ തിങ്കളാഴ്‌ച രാവിലെ 9 മണിക്ക്‌ എലിക്കോട്ട്‌ സിറ്റിയിലെ 3175 പോള്‍സ്‌ കിര്‍ക്ക്‌ ഡ്രൈവില്‍ സ്ഥിതിചെയ്യുന്ന റിഡറക്ഷന്‍ കാത്തലിക്‌ പള്ളിയില്‍ അവസാന ശുശ്രൂഷകള്‍ നടക്കും. തുടര്‍ന്ന്‌ 3480 സെന്റ്‌ ജോണ്‍സ്‌ ലെയിനില്‍ സ്ഥിതിചെയ്യുന്ന സെന്റ്‌ ജോണ്‍സ്‌ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പോള്‍ മംഗലത്ത്‌ (410 461 7317).
ഏലിക്കുട്ടി മാത്യു (പെണ്ണമ്മ) പ്ലാക്കല്‍ ബാള്‍ട്ടിമോറില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക