Image

വൈദ്യശാസ്ത്രനോബല്‍ ജോണ്‍ ഗാര്‍ഡനും ഷിന്‍യ യമനകയും പങ്കിട്ടു.

Published on 08 October, 2012
വൈദ്യശാസ്ത്രനോബല്‍ ജോണ്‍ ഗാര്‍ഡനും ഷിന്‍യ യമനകയും പങ്കിട്ടു.
ലണ്ടന്‍: വൈദ്യശാസ്‌ത്രത്തിനുള്ള നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു. രണ്ടുപേര്‍ക്കാണ്‌ സമ്മാനം. ബ്രിട്ടന്റെ ജോണ്‍ ഗാര്‍ഡനും ജപ്പാന്റെ ഷിന്‍യ യമനകയ്‌ക്കുമാണ്‌ പുരസ്‌ക്കാരം. ന്യൂക്‌ളിയര്‍ റിപ്രോഗ്രാമിംഗ്‌ സംബന്ധിച്ച ഇവരുടെ ഗവേഷണമാണ്‌ പുരസ്‌ക്കാരാര്‍ഹമായത്‌.

സ്റ്റോക്ക്‌ഹോമില്‍ നൊബേല്‍ പുരസ്‌കാര സമിതിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും ഇവരുടെ പരീക്ഷണം കൂടുതല്‍ പ്രയോജനം ചെയ്യുമെന്ന് സമിതി കണ്‌ടെത്തി. ജപ്പാനിലെ കെയ്‌റ്റോ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാണ് യമാന്‍ക. ജോണ്‍ ഗാര്‍ഡന്‍ കേംബ്രിഡ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയാണ്.

വൈദ്യശാസ്ത്രനോബല്‍ ജോണ്‍ ഗാര്‍ഡനും ഷിന്‍യ യമനകയും പങ്കിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക