Image

വിളപ്പില്‍ശാലയില്‍ മാലിന്യ സംസ്‌കരണം നടത്തണമെന്ന്‌ ഹൈക്കോടതി

Published on 08 October, 2012
വിളപ്പില്‍ശാലയില്‍ മാലിന്യ സംസ്‌കരണം നടത്തണമെന്ന്‌  ഹൈക്കോടതി
കൊച്ചി: വിളപ്പില്‍ശാലയില്‍ മാലിന്യ സംസ്‌കരണം നടത്തണമെന്ന്‌ വീണ്ടും ഹൈക്കോടതി. പ്രശ്‌നം പരിഹരിക്കാത്തതില്‍ സംസ്‌ഥാന സര്‍ക്കാരിന്‌ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതി വിധി നടപ്പാക്കാന്‍ കഴിയാത്തവിധം ദുര്‍ബലമാണോ സര്‍ക്കാരെന്ന്‌ കോടതി ചോദിച്ചു. വിളപ്പില്‍ശാലയില്‍ മാലിന്യം നിക്ഷേപം സംബന്ധിച്ച കോടതി വിധി നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം, ഉത്തരവ്‌ നടപ്പാക്കാന്‍ മൂന്ന്‌ മാസത്തെ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. രാഷ്‌ട്രീയ ഭേദമില്ലാതെ പൊതുജനനന്മക്കായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഹൈക്കോടതിവിധിയെ തുടര്‍ന്ന്‌ മാലിന്യപ്ലാന്റില്‍ യന്ത്രങ്ങള്‍ സ്‌ഥാപിക്കാനുളള ജില്ലാ ഭരണകൂടത്തിന്റെ നീക്കം പ്രദേശവാസികള്‍ തടഞ്ഞിരുന്നു. വിളപ്പില്‍ശാലയില്‍ മാലിന്യസംസ്‌കരണം അനുവദിക്കില്ല എന്ന നിലപാടിലാണ്‌ പ്രദേശവാസികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക