Image

മാംഗോ പീപ്പിള്‍ ഇന്‍ ബനാനാ റിപ്പബ്ളിക്; വധേരയുടെ കമന്‍റ് വിവാദത്തില്‍

Published on 08 October, 2012
മാംഗോ പീപ്പിള്‍ ഇന്‍ ബനാനാ റിപ്പബ്ളിക്; വധേരയുടെ കമന്‍റ് വിവാദത്തില്‍
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വധേര വിവാദങ്ങളില്‍ നിന്ന്‌ വിവാദങ്ങളിലേക്ക്‌. ഫേസ്‌ബുക്കില്‍ മാംഗോ പീപ്പിള്‍ ഇന്‍ ബനാനാ റിപ്പബ്ളിക്' എന്ന സ്‌റ്റാറ്റസ്‌ അപ്‌ഡേറ്റ്‌ ചെയ്‌തതാണ്‌ വധേരയ്‌ക്ക് ഇപ്പോള്‍ വിനയായിരിക്കുന്നത്‌. ഇന്ത്യക്ക്‌ 'ദരിദ്രരാജ്യം' എന്ന അര്‍ഥത്തില്‍ വിശേഷണം നല്‍കിയതില്‍ വധേര മാപ്പു പറയണം എന്ന്‌ 'ഇന്ത്യ എഗന്‍സ്‌റ്റ് കറപ്‌ക്ഷന്‍' (ഐഎസി) ആവശ്യപ്പെട്ടു. അരവിന്ദ്‌ കെജ്രിവാളിന്റെ അടുത്ത അനുയായി കുമാര്‍ വിശ്വാസാണ്‌ വധേര മാപ്പു പറയണം എന്ന ആവശ്യവുമായി രംഗത്ത്‌ എത്തിയിരിക്കുന്നത്‌.

ഗാന്ധി കുടുംബവുമായി ബന്ധമുളളതു കാരണമാണ്‌ ഫേസ്‌ബുക്കില്‍ ഇത്തരമൊരു അപ്‌ഡേഷന്‍ നടത്തി റോബര്‍ട്ട്‌ വാധ്ര ഇന്ത്യയെ അപമാനിക്കാന്‍ കാരണം. വാധ്ര ഇക്കാര്യത്തില്‍ രാജ്യത്തോട്‌ മാപ്പു പറയണം എന്നും കുമാര്‍ വിശ്വാസ്‌ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക