Image

കുടങ്കുളം ആണവനിലയത്തിനെതിരേ കടല്‍ ഉപരോധ സമരം

Published on 08 October, 2012
കുടങ്കുളം ആണവനിലയത്തിനെതിരേ കടല്‍ ഉപരോധ സമരം
ചെന്നൈ: കുടങ്കുളം ആണവനിലയത്തിനെതിരേ ആണവവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വീണ്ടും കടല്‍ ഉപരോധ സമരം. സ്ഥലത്തെ മത്സ്യതൊഴിലാളികള്‍ ബോട്ടുകളിലെത്തിയാണ് ഉപരോധം നടത്തുന്നത്. പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്രം തീരുമാനിക്കുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. അറസ്റ്റ് വാറണ്ട് വകവയ്ക്കാതെ സമരസമിതി നേതാവ് എസ്.പി.ഉദയകുമാറും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

കൂടംകുളം പദ്ധതി ഉപേക്ഷിക്കുക, പോലീസ്‌ അറസ്‌റ്റുചെയ്‌ത മുഴുവന്‍ പേരെയും വിട്ടയക്കുക, സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പുതിയ പ്രതിഷേധ രീതിയുമായി സമരസമിതി പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത്‌. അതേസമയം, കൂടങ്കുളത്ത്‌ നിരോധനാജ്‌ഞ നിലവിലുളളതിനാല്‍ കനത്ത സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌.
 
തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുകുടി എന്നീ ജില്ലകളില്‍ നിന്നുള്ള മത്സ്യതൊഴിലാളികളും കര്‍ഷകരും വ്യാപാര സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക