Image

മാലദ്വീപ് മുന്‍ പ്രസിഡന്റ് അറസ്റ്റില്‍

Published on 08 October, 2012
മാലദ്വീപ് മുന്‍ പ്രസിഡന്റ് അറസ്റ്റില്‍
മാലെ: ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട മാലെദ്വീപിലെ ആദ്യ പ്രസിഡന്റ് മുഹമ്മദ് നഷീദ് അറസ്റ്റിലായി. അധികാര ദുര്‍വിനിയോഗ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. മുന്‍ ഭവന നിര്‍മ്മാണ മന്ത്രി മുഹമ്മദ് അസ്‌ലമിന്റെ തെക്കന്‍ മാലെദ്വീപിലുള്ള വസതിയില്‍ നിന്നാണ് നഷീദ് അറസ്റ്റിലായതെന്ന് പോലീസ് വക്താവ് പറഞ്ഞു.

നഷീദിനെ ഹാരാക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.  പ്രസിഡന്റായിരിക്കെ ചീഫ് ക്രമിനല്‍ ജഡ്ജ് അബ്ദുള്ള മുഹമ്മദിനെ അറസ്റ്റു ചെയ്ത് തടവില്‍ പാര്‍പ്പിച്ചതുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന് എതിരെയുള്ള കേസ്.

2008 ലാണ് രാജ്യത്ത് ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച നഷീദ് പ്രസിഡന്റായത്. പിന്നീട് സൈന്യത്തിന്റെ സഹായത്തോടെ അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക