Image

കലോത്സവവേദി വിവാദം; പ്രത്യേക സംഘം നാളെ സ്‌ഥലം സന്ദര്‍ശിക്കും

Published on 07 October, 2012
	 കലോത്സവവേദി വിവാദം; പ്രത്യേക സംഘം നാളെ സ്‌ഥലം സന്ദര്‍ശിക്കും
മലപ്പുറം: സംസ്‌ഥാന സ്‌കൂള്‍ കലോത്സവ വേദിയെക്കുറിച്ചുള്ള പരാതി ഉയര്‍ന്നതിനെതുടര്‍ന്ന്‌ പ്രത്യേക സംഘം നാളെ തിരൂരങ്ങാടി സന്ദര്‍ശിക്കും. പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ സ്‌ഥലം സന്ദര്‍ശിക്കുന്നത്‌.

ജനുവരിയില്‍ നടക്കാനിരിക്കുന്ന സംസ്‌ഥാന കലോത്സവത്തിനായി വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലമായ തിരൂരങ്ങാടി വേദിയാക്കിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്‌. തിരൂരങ്ങാടിയില്‍ സൗകര്യങ്ങള്‍ കുറവാണെന്നും ഇവിടെ കലോത്സവം നടത്തിയാല്‍ വലിയ തടസ്സങ്ങള്‍ ഉണ്ടാവുമെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ അനുകൂല സംഘടനകള്‍ത്തന്നെ രംഗത്തെത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക