Image

മലപ്പുറത്ത് പൂജാരിയെ പൂട്ടിയിട്ട് കവര്‍ച്ച

Published on 07 October, 2012
മലപ്പുറത്ത് പൂജാരിയെ പൂട്ടിയിട്ട് കവര്‍ച്ച
മലപ്പുറം: പൂജാരിയെ പൂട്ടിയിട്ട ശേഷം ക്ഷേത്രത്തില്‍ കവര്‍ച്ച. എടപ്പാള്‍ ചുങ്കം പയ്യങ്ങാട് ഭഗവതിക്ഷേത്രത്തിലാണ്‌ ഇന്ന്‌ രാവിലെ കവര്‍ച്ച നടന്നത്‌. നിലവിളക്ക് കൊളുത്താന്‍ അകത്ത് കയറിയ പൂജാരിയെ ചെറിയ അമ്പലത്തിനുള്ളില്‍ പൂട്ടിയിട്ടശേഷമായിരുന്നു കവര്‍ച്ച. വിഗ്രഹത്തിലെ മൂന്ന് പവന്‍ താലിയാഭരണമാണ് മോഷ്ടിച്ചത്.

അമ്പലത്തില്‍ രണ്ടാഴ്ചയായി ദര്‍ശനത്തിന് വന്നിരുന്ന ഒരാളാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സെയില്‍ടാക്‌സ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ 10 വയസുള്ള കുട്ടിയുമായാണ് ദര്‍ശനത്തിന് വന്നിരുന്നത്. അമ്പലത്തിന്റെ പുനരുദ്ധരാണത്തിന് സാമ്പത്തികസഹായം നല്‍കാമെന്നു പറഞ്ഞ് ക്ഷേത്രകമ്മറ്റിക്കാരെ കൈയ്യിലെടുത്തിരുന്നു. എന്നാല്‍ ഇയാളെക്കുറിച്ച് ആര്‍ക്കും കൂടുതല്‍ അറിവുണ്ടായിരുന്നില്ല.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചങ്ങരംകുളം എസ്‌ഐ മുഹമ്മദ് ലത്തീഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദ്ഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക