Image

മഹേള ജയവര്‍ധനെ ട്വന്റി-20 ക്യാപ്‌റ്റന്‍ സ്‌ഥാനം രാജിവച്ചു.

Published on 07 October, 2012
 മഹേള ജയവര്‍ധനെ ട്വന്റി-20 ക്യാപ്‌റ്റന്‍ സ്‌ഥാനം രാജിവച്ചു.
കൊളംബോ: മഹേള ജയവര്‍ധനെ ശ്രീലങ്കയുടെ ട്വന്റി-20 ക്യാപ്‌റ്റന്‍ സ്‌ഥാനം രാജിവച്ചു. അതേസമയം, ട്വന്റി-20 യില്‍ തുടര്‍ന്ന്‌ കളിക്കുമെന്നും ഏകദിനത്തിലും ടെസ്‌റ്റിലും നായകനായി തുടരുമെന്നും ജയവര്‍ധനെ വ്യക്‌തമാക്കിയിട്ടുണ്ട്‌.

യുവതാരം ഏഞ്ചലോ മാത്യൂസിനെയാണ്‌ പുതിയ ട്വന്റി-20 ക്യാപ്‌റ്റനായി പരിഗണിക്കുന്നത്‌. കഴിഞ്ഞ ദിവസം ട്വന്റി-20 ലോകകപ്പ്‌ ഫൈനലില്‍ ശ്രീലങ്ക വിന്‍ഡീസിനോട്‌ 36 റണ്‍സിന്റെ തോല്‍വിയായിരുന്നു ഏറ്റുവാങ്ങിയത്‌. ലോകകപ്പിനു മുമ്പ്‌ തന്നെ ക്യാപ്‌റ്റന്‍ സ്‌ഥാനം ഒഴിയാന്‍ തീരുമാനിച്ചിരുന്നുവെന്ന്‌ ജയവര്‍ധനെ രാജി തീരുമാനം പ്രഖ്യാപിച്ചുകൊണ്ടു പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക