Image

ഹ്യൂഗോ ഷാവേസ്‌ വീണ്ടും വെനസ്വേലന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

Published on 07 October, 2012
ഹ്യൂഗോ ഷാവേസ്‌ വീണ്ടും വെനസ്വേലന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
കാരക്കസ്‌: വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസ്‌ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്‌ഥാനാര്‍ഥിയും സംസ്‌ഥാന ഗവര്‍ണറുമായ ഹെന്റിക്‌ കാപ്രിലസിനെതിരെ തോല്‍പിച്ചാണ്‌ ഷാവേസ്‌ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌.

ഷാവേസിന്‌ 54.42 ശതമാനവും കാപ്രിലസിന്‌ 44.97 ശതമാനവും വോട്ടുകള്‍ ലഭിച്ചതായി ഇലക്‌ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ തിബിസെ ലൂസിയാനെ അറിയിച്ചു. പതിനാലു വര്‍ഷമായി പ്രസിഡന്റായിരിക്കുന്ന ഷാവേസിന്‌ ഇത്തവണ ഹെന്റിക്‌ കാപ്രിലസ്‌ കനത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തിയത്‌. കാന്‍സര്‍ ശസ്‌ത്രക്രിയയ്‌ക്കുശേഷം ആരോഗ്യം വീണ്ടെടുത്താണ്‌ ഷാവേസ്‌ ഇക്കുറി ജനവിധി തേടിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക